ആലപ്പുഴ: കായംകുളം കണ്ടല്ലൂര്‍ കരിപ്പുറം ദേവീക്ഷേത്ര ഭരണ സമിതി ഏര്‍പ്പെടുത്തിയ ശ്രീ കരിപ്പുറം ദേവീ സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും മലയാളം സര്‍വ്വകലാശാലാ വൈസ് ചാന്‍സിലറുമായ കെ. ജയകുമാറിന്. നാളെ ക്ഷേത്രത്തിലാരംഭിക്കുന്ന ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കം കുറിച്ചുള്ള ഭദ്രദീപ പ്രതിഷ്ഠാ സമ്മേളനത്തില്‍ കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവംഗം മുഞ്ഞിനാട്ട് രാമചന്ദ്രന്‍ പുരസ്‌കാരം സമര്‍പ്പിക്കും. ദേവസ്വം വൈസ് പ്രസിഡന്റ് വയലില്‍ സുധാകരന്‍, കണ്‍വീനര്‍ വിശ്വകുമാര്‍, സെക്രട്ടറി എന്‍. പ്രഹ്‌ളാദന്‍ എന്നിവര്‍ പങ്കെടുക്കും. 25,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, മുഞ്ഞിനാട്ട് രാമചന്ദ്രന്‍, പുഷ്പകുമാര്‍ എന്നിവരാണ് ജേതാവിനെ തെരഞ്ഞെടുത്തത്.















