ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അങ്കണവാടിക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. ചേര്‍ത്തല തെക്ക് 10-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 72-ാം നമ്പര്‍ അംഗന്‍വാടിക്കു നേരെയാണ് കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം നടന്നത്. അംഗന്‍വാടിക്ക് പുറത്ത് ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന കെഎസ്ഇബിയുടെ മീറ്റര്‍ മോഷ്ടിക്കപ്പെട്ടു. ഇതിനും പുറമെ അംഗന്‍വാടിയുടെ പ്രധാന താഴിന് കേടുപാടുകളും വരുത്തി. താഴ് തുറക്കാന്‍ പറ്റാതായതോടെ രാവിലെ പഠിക്കാനെത്തിയ പിഞ്ചു കുട്ടികള്‍ അംഗന്‍വാടിക്ക് പുറത്ത് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നു. പിന്നീട് താഴ് മുറിച്ചു മാറ്റിയാണ് കുട്ടികള്‍ അകത്തു കടന്നത്. അര്‍ത്തുങ്കല്‍ പോലീസില്‍ പരാതി നല്‍കി.
















