ആലപ്പുഴ: ഡിടിപിസിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ആലപ്പുഴ നഗരസഭയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന് ജില്ലാകളക്ടര്‍ എന്‍.പത്മകുമാര്‍ ഭദ്രദീപം തെളിച്ചതോടെ തുടക്കമായി. ആലപ്പുഴ ബൈപ്പാസിന്റെ പണികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങളും അപകടസാധ്യതയും കണക്കിലെടുത്താണ് ഇപ്രാവശ്യം ബീച്ച് ഫെസ്റ്റ് രണ്ടുദിവസമാക്കി ചുരുക്കിയതെന്ന് കളക്ടര്‍ പറഞ്ഞു. ബൈപ്പാസിന്റെ പണി പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായ ആഘോഷപരിപാടികള്‍ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മൃദംഗ ലയവിന്യാസത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഡ്രംസ് ഡ്യൂയറ്റ,് മ്യൂസിക് മാനിയ, കുച്ചുപ്പുടി നൃത്തം. കലാസന്ധ്യ, ഉത്തരേന്ത്യന്‍ നൃത്തോത്സവ് എന്നിവ ബീച്ചിലെ കലാ വേദിയെ സജീവമാക്കി.ഇന്ന് വൈകിട്ട് 5.30ന് നാടന്‍ പാട്ടരങ്ങ്. 7.30ന് പുതുവത്സരസന്ദേശ സമ്മേളനം. സമ്മേളനം കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എട്ടിന് ഗാനമേള. . 12 ന് പുതുവത്സരവരവേല്‍പ്പും വെടിക്കെട്ടും ഉണ്ടാകും.















