മഞ്ചേരി: ജനകീയ സമരം അടിച്ചമര്‍ത്താന്‍ പോലീസ് കാണിച്ച അതിക്രമത്തില്‍പ്പെട്ട് മരിച്ച അയ്യപ്പന്റെ കുടുംബത്തിന് ഉടനടി 25 ലക്ഷം രൂപ അനുവദിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം കലക്ടറടക്കമുള്ള അധികൃതര്‍ നല്കിയ ഒരു വാഗ്ദ്ധാനം പോലും ഇതുവരെ പാലിക്കപ്പെട്ടട്ടില്ല. അയ്യപ്പന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നഷ്ടപരിഹാരം കൂടാതെ കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് തോട്ടുവാടി അപ്പുക്കുട്ടന്, ജില്ലാ സെക്രട്ടറി എം.ബാലകൃഷ്ണന്, വിചാരകേന്ദ്രം ജില്ലാ കമ്മറ്റിയംഗം മാധവന് ചീരക്കുഴി, ബിജെപി മണ്ഡലം ട്രഷറര്‍ ചെറുകാട് ശിവശങ്കരന്, വി.കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ അയ്യപ്പന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: