തിരുവല്ല: കാലംചെയ്ത മാര്‍ത്തോമസഭയുടെ സഫ്രഗന്‍ മെത്രാപ്പോലിത്ത ഡോ. സഖറിയാസ് മാര്‍ തെയോഫിലോസിന്റെ ഭൗതികശരീരം വിശ്വാസിസമൂഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ കബറടക്കി. ആത്മീയ ആചാര്യന്റെ ഭൗതിക ശരീരം ഒരുനോക്ക് കാണുവാന്‍ ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ സഭാ ആസ്ഥാനത്തേക്ക് ഒഴുകിയെത്തി. ഖബറടക്കശുശ്രൂഷയുടെ നാലാം ക്രമം നഗരികാണിക്കല്‍ ശുശ്രൂഷയോടെയാണ് ആരംഭിച്ചത്. താന്‍ സ്നേഹിച്ചവരോടും തന്നെ സ്നേഹിച്ചവരോടും വിടചൊല്ലികൊണ്ടുള്ള പ്രതീകാത്മകമായ വിടവാങ്ങല്‍ ചടങ്ങുകള്‍ രാവിലെ 9മണിക്ക് ആരംഭിച്ചു.
സെന്റ്തോമസ് മാര്‍ത്തോമ പള്ളിയില്‍ നിന്നും എസ് സിഎസ് അംഗണത്തിലൂടെ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ മദ്ബഹയിലേക്കാണ് ഭൗതികശരീരം കൊണ്ടുപോയത്. മുമ്പില്‍ കുരിശുമായി സഭാവിശ്വാസികളും പിന്നാലെ യുണിഫോം ധരിച്ച പത്തുവീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുടര്‍ന്ന് സഭയിലെ വിവിധ സംഘടന ട്രസ്റ്റിമാര്‍, ഗായകസംഘം വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സുവിശേഷകര്‍, സഫ്രഗന്‍ മെത്രാപ്പോലിത്തയുടെ കുടുബാഗങ്ങള്‍ വെള്ളയും കുറുപ്പും ധരിച്ച 22വീതം വൈ ദികര്‍ സഭാകൗണ്‍സില്‍ അംഗങ്ങള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, വികാരി ജനറാള്‍, സഭ ട്രസ്റ്റിമാര്‍, അല്മായ ട്രസ്റ്റി, പിന്നിലായി ഭൗതികശരീരം മേല്പട്ടക്കാര്, എന്നീക്രമത്തിലായിരുന്ന നഗരികാണിക്കല്‍ ചടങ്ങ്.
ജോസഫ് മാര്‍ത്തോമ മെത്രാപോലിത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ ഫിലിപ്പോസ്മാര്‍ ക്രിസോസ്റ്റം വലിയമെത്രാപോലിത്ത, മലങ്കരകത്തോലിക്കസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ക്ലീമിസ് കാതോലിക്കബാവ, കല്‍ദായ സഭാസഹായ മെത്രാന് ഡോ. മാര്‍ യോഹന്നാന് ജോസഫും മാര്‍ത്തോമസഭയിലെ മറ്റ് മേല്പട്ടക്കാരും സഹകാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് സെന്്തോമസ് പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ ഭൗതിക ശരീരം അടക്കം ചെയ്തു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലംഞ്ചേരി, കത്തോലിക്കസഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷന്‍ ക്രിസേസ്റ്റം മാവേലിക്കര രൂപത അദ്ധ്യക്ഷന്‍ ജോഷ്വോമാര് ഇഗ്നാത്തിയോസ്, ക്നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ ്മാര് സേവോറിയസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ഗ്രീഗോറിയോസ്, കുര്യാക്കോസ മാര്‍ ഈവാനിയോസ് യാക്കോഭസഭ മെത്രാപോലിത്ത് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് സിഎസ്ഐ ബിഷപ്പ് ഡോ. കെ.ജി. ഡാനിയല്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍, ഓര്‍ത്തഡോക്സ് സഭമെത്രാപോലിത്ത യാക്കോബ് മാര്‍ ഏലിയാസ്, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആര്യാടന് മുഹമ്മദ് പി.ജെ. ജോസഫ്, കെ.സി ജോസഫ്, രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പിജെ കുര്യന്, എംപിമാരായ ജോസ്കെമാണി, ആന്റോ ആന്റണി, എംഎല്‍എമാരായ മാത്യുടി തോമസ്,് രാജുഏബ്രഹാം, പി.സി. വിഷ്ണുനാഥ്, ചിറ്റയം ഗോപകുമാര്‍ മുന്‍എംഎല്‍എമാരായ ജോസഫ് എം പുതുശ്ശേരി, ശോഭന ജാര്‍ജ്ജ്, മാലേത്ത് സരളാദേവി, ജില്ലാകളക്ടര്‍ എസ് ഹരികിഷോര്‍, സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടറാം, ജില്ലപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി, വൈസ്പ്രസിഡന്റ് ജോര്‍ജ്ജ് മാമന് കോണ്ടുര്, നഗരസഭാ ചെയര്മാന് കെ.വി. വര്‍ഗീസ്, ജസ്റ്റിസ് കെ.ടി. തോമസ്, സംവിധായകന് ബ്ലസി, വൈഎംസിഎ ദേശിയ അദ്ധ്യക്ഷന്‍ ലിബി ഫിലിപ്പ് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, കേരള ബുക്ക്മാര്‍ക്ക് ഡയറക്ടര്‍ റോജി കാട്ടാശ്ശേരി തുടങ്ങി സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: