വടശ്ശേരിക്കര : ചിറ്റാര്‍ പഞ്ചായത്തില്‍ 11 -ാം വാര്‍ഡായ കട്ടച്ചിറ പ്രദേശത്ത് മത പരിവര്‍ത്തന പ്രവര്‍ത്തങ്ങള്‍ ഊര്ജിതമായിക്കൊണ്ടിരിക്കുന്നു. ഇതിനായി രണ്ടേക്കറോളം ഭൂമിയില്‍ മൂന്നു കെട്ടിടങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. 25 ലക്ഷത്തോളം രൂപ മാസം തോറും വിദേശത്തു നിന്നും ധന സഹായം ഇവിടെ ലഭിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ട്യൂഷന് നല്‍കുന്നതിന്റെ മറവിലാണ് മതപരിവര്‍ത്തന പ്രക്രിയകള്‍ നടക്കുന്നത്.
ട്യൂഷന് ചെല്ലുന്ന കുട്ടികള്‍ക്ക് ബൈബിളും മറ്റും നല്‍കും. ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രാര്‍ഥനയും, മത പഠനവുമാണ് നടക്കുന്നതെന്ന് കുട്ടികള്‍ പറയുന്നു. പ്രാര്‍ത്ഥനയ്ക്ക് വികാരിമാരാണ് നേതൃത്വം നല്‍കുന്നത്. ദളിത് വിഭാഗങ്ങളുടെ വീടുകളില്‍ അലമാര തുടങ്ങിയ വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പഠന സാമഗ്രികള്‍ തുടങ്ങിയവ എത്തിച്ചു കൊടുത്ത് കുട്ടികളെ ആകര്‍ഷിക്കുകയാണ് പതിവ്. ട്യൂഷന് വരുന്ന കുട്ടികള്‍ക്ക് മത്സ്യമാംസാദികള്‍ ഉള്‍പ്പെടെയുള്ള സദ്യയും ഒരുക്കും.
രണ്ടേക്കറോളം ഭൂമിയിലെ മണ്ണ് കുഴിച്ചു മാറ്റിയാണ് വലിയ കെട്ടിടങ്ങള്‍ പണിയുന്നത്. ചിറ്റാര്കട്ടച്ചിറ പ്രദേശത്തെ ഭൂമികള്‍ക്ക് പട്ടയമില്ലാത്തതാണ്. ഇത് വന ഭൂമിയാണ്. വനവാസികള്‍ക്കും മറ്റും കൃഷി ചെയ്യാനായി താല്‍ക്കാലികാനുമതി നല്കിയതാണെന്നു പറയപ്പെടുന്നു. പട്ടയം ഇല്ലാത്ത ഭൂമിയില്‍ വന്‍കിട നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് അനുമതി ലഭിക്കാറില്ല. നിയമ വിധേയമായ അനുമതികള്‍ ഇല്ലാതെയാണ് കെട്ടിടങ്ങള്‍ പണിയുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതുമായി ബന്ധപെട്ട അന്വേഷണങ്ങള്‍ക്ക് പഞ്ചായത്തിനും മതിയായ ഉത്തരമില്ല. നിയമങ്ങളെ കാറ്റില്‍ പറത്തി വിദ്യാഭ്യാസത്തിന്റെ മറവില്‍ മതപഠനവും, മത പരിവര്‍ത്തനവും നിര്‍ബാധം നടത്തപെടുകയാണെന്നു ഹൈന്ദവ സംഘടനകളും പരാതിപ്പെടുന്നു.
നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കുന്ന പ്രദേശത്തോട് ചേര്‍ന്ന ക്ഷേത്രവും പരിസരവും പണം നല്കി വാങ്ങാമെന്ന വ്യവസ്ഥയും വെച്ചിരുന്നതായി അറിയുന്നു. ക്ഷേത്ര കമ്മിറ്റി അതിനു തടസ്സം നില്‍ക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തതായി ചില വിശ്വാസികള്‍ സാക്ഷ്യ പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: