ആലപ്പുഴ: പത്താം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് വിവിധ സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ട പ്രകാരം ഭേദഗതികളോടെ റിപ്പോര്‍ട്ട് നടപ്പാക്കാത്ത സാഹചര്യത്തില്‍ ജനുവരി 12ന് സുചനാപണിമുടക്ക് നടത്തും. ജില്ലാ കളക്ടര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കി.
1968 മുതല്‍ നില്‍നില്‍ക്കുന്ന അഞ്ചുവര്‍ഷതത്വം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പെന്‍ഷന്‍പ്രായം 60 വയസായി ഉയര്‍ത്തുക, നിലവിലുള്ള 35,000 തസ്തികകള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക. ജീവനക്കാരെ തൊഴില്‍ നികുതിയില്‍ നിന്നും ഒഴിവാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ഇതുസംബന്ധിച്ചുള്ള നോട്ടീസ് ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ. മധു അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആസാദ് മുമ്പാകെ നോട്ടീസ് നല്‍കി. ഫെറ്റോ ജില്ല സെക്രട്ടറി വി.കെ. ഗോപിദാസ്, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ്, ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്‍, സെക്രട്ടറി രജീഷ് സംഘടനാ ഭാരവാഹികളായ എം. സുബ്രഹ്മണ്യന്‍, വി ഷിബു എന്നിവരും പങ്കെടുത്തു.
















