കൊച്ചി: കമ്പനി നിയമത്തില്‍ വന്നിരിക്കുന്ന സമഗ്രമായ മാറ്റങ്ങളെ കുറിച്ചു ജനങ്ങളെ, പ്രത്യേകിച്ചു പുതുസംരംഭകരെ ബോധവത്കരിക്കണമെന്നു ബെന്നി ബെഹനാന് എം എല്‍ എ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) ന്യൂദല്‍ഹിയുടെ ഓഡിറ്റിങ്ങ് ആന്റ് അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്സ് ബോര്‍ഡും എറണാകുളം ശാഖയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്കുന്നതില് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഐ സി എ ഐ എറണാകുളം ശാഖ ചെയര്മാന് ആര് ബാലഗോപാല്‍ സ്വാഗതം ആശംസിച്ചു. ശാഖ സെക്രട്ടറി ലൂക്കോസ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്നു കമ്പനി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ ജി രംഗരാജന്, ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: