മാവേലിക്കര: ഏ.ആര്‍. രാജരാജവര്‍മ്മ സ്മാരകമായ ശാരദാമന്ദിരം മലയാള ഭാഷയുടെ ഗവേഷണ കേന്ദ്രമായി മാറണമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ശാരദാമന്ദിരത്തില്‍ പണികഴിപ്പിച്ച സാംസ്‌ക്കാരിക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സര്‍വ്വകലാശാലയുടെ ഭാഗമായി നിരവധി ഗവേഷണ കേന്ദ്രങ്ങള്‍ വേണം. അതിലൊന്നായി ഏ.ആര്‍. സ്മാരകം ഉയരണം. ഇതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ന്യായവിലയ്‌ക്ക് ഭൂമി ലഭ്യമാക്കിയാല്‍ എത്രയും വേഗം ഏറ്റെടുക്കും. ഏ.ആര്‍. രാജരാജവര്‍മ്മയ്‌ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കേണ്ടത് അദ്ദേഹത്തോടുള്ള ആദരവാണെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ കല്ലുമല രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിമുദ്ര സമര്‍പ്പണം ആര്‍. രാജേഷ് എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീല അഭിലാഷ്, വാര്‍ഡ് കൗണ്‍സിലര്‍ സുജാതദേവി, എസ്. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















