പന്തളം:വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനത്തിനും തിരുവാഭരണ ദര്‍ശനത്തിനും,അന്നദാനത്തിനും ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചു.ശബരിമലയില്‍ തിരക്ക് ആയതോട് കൂടി പന്തളത്തും അന്യസംസ്ഥാന ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചു.തിരുവാഭരണ ദര്‍ശനം ഡിസംബര്‍ 28,29,30 ദിവസങ്ങളില്‍ ഉണ്ടാകില്ല എന്ന് കൊട്ടാരം നിര്‍വാഹക സംഘം അറിയിച്ചു.
ചിറപ്പ് മഹോത്സവത്തിന്റെ 41 ദിവസമായ ഇന്ന് ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ ആണ് ആഘോഷങ്ങള്‍ നടക്കുന്നത്.രാവിലെ 4 മണിക്ക് പള്ളിഉണര്‍ത്തല്‍,5 മണിക്ക് നടതുറപ്പ്,7ന് ഉഷപൂജ,അന്നദാനം,ഉച്ചയ്ക്ക് 12നു അന്നദാനം, കോട്ടയം വിരാട് സ്വരൂപിണി ഭജന്‍സ് അവതരിപ്പിക്കുന്ന മനമോഹന നവരസം,വൈകിട്ട് 5ന് മനോജ് വാസുദേവും സംഘവും അവതരിപ്പിക്കുന്ന ഫ്ലൂട്ട് സോളോ,6.15ന് ദീപാരാധന,ദീപക്കാഴ്ച,കരിമരുന്നുപ്രയോഗം,ശരണംവിളി എന്നിവ ഉണ്ടാകും.രാത്രി 8 മണിക്ക് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന എഴുന്നള്ളത്ത് മണികണ്ഠന് ആല്‍ത്തറയില്‍ എത്തും.നായാട്ടുവിളിക്കും സ്വീകരണത്തിനും ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നെള്ളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: