തിരുവല്ല:മധ്യതിരുവിതാം കൂറിലെ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോയായ തിരുവല്ല ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുന്നു.നിശ്ചിയിച്ചിരിക്കുന്ന സമയ ക്രമത്തിലും മണിക്കൂറികള്‍ വൈകിയാണ് മിക്ക ബസുകളും സര്‍വ്വീസ് നടത്തുന്നത്.അടിക്കടി ഉണ്ടാകുന്ന ഗതാഗത കുരുക്കും എം.സി റോഡിന്റെയും എടത്വതവഴിആലപ്പുഴ റോഡിന്റെയും പത്തനംതിട്ട, മല്ലപ്പള്ളി റോഡുകളുടെയും തകര്‍ച്ചയും അറ്റകുറ്റപ്പണികളുമാണ് മിക്ക സര്‍വ്വീസുകളും കുഴപ്പത്തിലാക്കിയത്. റോഡുകളിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട ബസ്സുകള്‍ സമയക്രമം പാലിച്ച് ഓടിയെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതുകാരണം മിക്കദിവസവും അവസാന ട്രിപ്പുകള്‍ മുടങ്ങുന്നു. സര്‍വ്വീസ് നടത്തിയാല്‍ തന്നെ യാത്രക്കാരില്ലാതെ നഷ്ടം വര്‍ദ്ധിക്കും. എം.സി.റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ കോട്ടയം വരെ പലയിടത്തും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇഴഞ്ഞിഴഞ്ഞാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ആലപ്പുഴ റൂട്ടില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കാരണം പലഭാഗങ്ങളിലും വഴിമാറിയാണ് ബസ് സര്‍വീസ് നടത്തുന്നത്. പത്തനംതിട്ട റൂട്ടില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പ്രധാന റോഡില്‍ നിന്നും ബസ്സുകള്‍ വഴിതിരിച്ചുവിടുന്നു. മല്ലപ്പള്ളി റോഡിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇതുകാരണം തോന്നിയ സമയമാണ് ഓരോ ബസ്സിനും. ഇതുകൂടാതെ ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന റാന്നി, മല്ലപ്പള്ളി, പത്തനംതിട്ട റൂട്ടിലെ ചില ട്രിപ്പുകള്‍ പുറപ്പെടുന്നത് വൈകിയാണെന്നും പരാതിയുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതാണ് പ്രശ്നത്തിന് കാരണം. ഡിപ്പോയിലെ െ്രെഡവര്‍മാരുടെ കുറവാണ് മറ്റൊരു പ്രശ്നം. നാല്‍പ്പത് െ്രെഡവര്‍മാരുടെ കുറവുണ്ട്. ഇതുകാരണം 20ഷെഡ്യുളുകള്‍ മിക്കദിവസവും വെട്ടിക്കുറയ്ക്കുകയാണ്. ആകെയുള്ള 78ഷെഡ്യുളില്‍ 58മാത്രമേ ഇപ്പോള്‍ നടത്തുന്നുള്ളൂ. പ്രതിദിനം ഏഴു ലക്ഷത്തിലധികം രൂപ വരുമാനം ഉണ്ടായിരുന്ന ഡിപ്പോയില്‍ 4.5മുതല്‍ അഞ്ചു ലക്ഷം വരെയാണ് ഇപ്പോഴത്തെ ശരാശരി വരുമാനം. ബസ്സുകള്‍ വഴിയില്‍ കുടുങ്ങി വൈകിയെത്തുന്നതിനാല്‍ മിക്കദിവസവും ട്രിപ്പുകള്‍ മുടങ്ങുന്നു. സമയക്ലിപ്തത പാലിക്കാത്തതും വരുമാനത്തില്‍ ഇടിവുണ്ടാക്കി. ചില ജീവനക്കാര്‍ സ്വകാര്യ ബസ്സുകളെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതും വരുമാനത്തില്‍ കുറവുണ്ടാക്കുന്നു. ബസ് ചാര്‍ജ്ജ് വര്‍ദ്ധിച്ചിട്ടും പഴയവരുമാനം തന്നെയാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: