തിരുവനന്തപുരം: ഒരാഴ്ചയായി നടന്നുവന്നിരുന്ന പ്രാഥമികശിഷാവര്ഗുകള് സമാപിച്ചു. പഥസഞ്ചലനത്തോടെയാണ് വര്‍ഗുകള്‍ സമാപിച്ചത്. നെടുമങ്ങാട് ആനാട് എസ്എന്‍വിഎച്ച്എസില്‍ നടന്ന വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ബാഹുലേയന് അധ്യക്ഷത വഹിച്ചു. രജുകമാര്‍ സംബന്ധിച്ചു.
തിരുവല്ലം ബിഎന്‍വി സ്കൂളില്‍ നടന്ന മഹാനഗരത്തിലെ ശിഷാവര്ഗിന്റെ പഥസഞ്ചലനം പാച്ചല്ലൂരില്‍ നിന്നാരംഭിച്ച് ബിഎന്‍വി സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. പൊതുസമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹസേവാപ്രമുഖ് ജി.വി. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. കുന്നുംപാറ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധി തീര്‍ഥ അധ്യക്ഷത വഹിച്ചു.
ഊരൂട്ടമ്പലം ശ്രീസരസ്വതി വിദ്യാലയത്തില്‍ ശിഷാവര്ഗിലെ പഥസഞ്ചലനം വലിയറത്തല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സമാപിച്ചു. സമാപനസമ്മേളനത്തില്‍ പ്രാന്ത സഹകാര്യവാഹ് ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തി. മാറനല്ലൂര്‍ ഡിവിഎന്എംഎസ് സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ രാമന്നായര് അധ്യക്ഷത വഹിച്ചു. സംഘചാലക് അരവിന്ദാക്ഷന്‍നായര്‍, വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍സ്കൂളില്‍ നടന്ന വര്‍ഗിലെ സമാപന സമ്മേളനത്തില്‍ ദക്ഷിണക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി സാന്ദ്രാനന്ദ അനഗ്രഹപ്രഭാഷണം നടത്തി. താലൂക്ക് സംഘചാലക് സുദര്ശനന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: