മനസൊരു വൃന്ദാവനമായ് മാറുന്നു
പൈക്കളുടെ കുടമണിക്കിലുക്കം
യമുനതന്‍ കുഞ്ഞോളങ്ങള്‍
കൃഷ്ണഗീതികളാലപിക്കുന്നു
എങ്ങും നീലക്കടമ്പിന്‍ പൂക്കളുടെ
വശ്യസൗരഭ്യമൊഴുകുന്നു
കടമ്പുകൊമ്പില് കണ്ണാ നിന്റെ
മധുരമൂറും വേണുഗാനമൊഴുകുന്നു
പീതാംബരം ചുറ്റിവെണ്ണക്കണ്ണാ
എന്നെ നോക്കി മന്ദഹസിക്കുകയോ നീ
രാധതന്‍ കൈവളക്കിലുക്കം
പൈക്കളുടെ കുടമണി നാദത്തെ ജയിക്കുന്നു
പ്രകൃതിക്ക് അസുലഭ ലാവണ്യം
തേന്മാവിന് ചില്ലകളില്‍ കുയിലുകള്‍ പാടുന്നു
മഥുരാപുരിയിലെ ഭവനങ്ങളില്‍
വെണ്ണ കടയുന്ന ശബ്ദം
എന്റെ ഉണ്ണിക്കണ്ണാ, ഇത് സ്വര്ഗഭൂവോ?
കണ്ണാനിന്റെ പീലിത്തിരുമുടി തന് നീലിമയില്‍
ആകാശ നീലിമ അലിഞ്ഞുചേരുന്നുവോ
നിന്റെ പുഞ്ചിരിപ്പൂവെണ്മയില്
മുല്ലമൊട്ടുകള്‍ നാണിക്കുന്നുവോ
നിന്റെ പീതാംബര ശോഭയില്‍
രാജമല്ലിപ്പൂക്കള്‍ മങ്ങുന്നുവോ
കണ്ണാ നീ എന്‍ മനസ്സിന് വ്യന്ദാവനത്തില്‍
രാധയുമൊത്ത് ആനന്ദനൃത്തമാടുന്നു
നിന്റെ കാല്ച്ചിലമ്പൊലിയീണത്തില്
ഞാന്‍ നിര്‍വൃതിയോടെ ഈ ഏകാന്തതയില്‍
നിന്നെയോര്‍ത്ത് നിന്നെമാത്രം ഓര്‍ത്തിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: