ആലപ്പുഴ: ഘോഷയാത്രയോടെ ലജ്‌നത്തുല്‍ മുഹമ്മദിയ്യ നബിദിനാഘോഷ പരിപാടികള്‍ക്ക് സമാപനമായി. കല്ലുപാലം മസ്താന്‍ പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മസ്താന്‍ വലിയ്യുല്ലാഹിയുടെ മഖാം സിയാറത്തോടെ ആരംഭിച്ച റാലിയില്‍ നഗരത്തിലെ രണ്ട് ഡസനോളം വരുന്ന മഹല്ലുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. കിഴക്കേ ജമാഅത്ത് പ്രസിഡന്റ് കെ.പി. മെഹ്ബൂബ് ഷരീഫ് ലജ്‌നത്തുല്‍ മുഹമ്മദിയ്യ പ്രസിഡന്റ് എ.എം. നസീറിന് പതാക കൈമാറിയതോടെയാണ് നബിദിനറാലിക്ക് തുടക്കമായത്. തുടര്‍ന്ന് പൊതുസമ്മേളനം ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.എ. നാസറുദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മഹല്ലുകള്‍ക്കുള്ള സമ്മാനദാനം ഹിലാല്‍ കമ്മിറ്റി കണ്‍വീനര്‍ സി. മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചു.
















