ആലപ്പുഴ: തായ്‌ലന്റ് ഗുവാ, മസ്‌ക് മേലോന്‍, ആപ്പിള്‍ റോയല്‍ഗാലാ, ചൈനീസ് കാബേജ്, നോനി ഫ്രൂട്ട് ലെട്യൂസ്-റെഡ് തുടങ്ങി നാം കേള്‍ക്കാത്തതും കാണാത്തതുമായ പഴങ്ങളുടെയും പച്ചക്കറികളുടെയും ശേഖരമാണ് ജില്ലാ കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനത്തിലൊരുക്കിയിരിക്കുന്നത്. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കൃഷി വകുപ്പിന്റെ ആത്മ സ്റ്റാളിലാണ് ഇരുപത്തിയഞ്ചോളം വൈവിധ്യമാര്‍ന്ന വിദേശപഴങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
തായ്‌ലന്റ്, ഇറാന്‍, സൗത്ത് ഏഷ്യ, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള പഴങ്ങളാണ് ഏറെയും. ഓറഞ്ച് ഇനത്തില്‍പ്പെട്ട കിട്ടോ, ആപ്പിള്‍ മോഡി, ടെന്‍ഡര്‍ പാം നട്ട്, ഡ്രാഗ ഫ്രൂട്ട്, കിവി ഫ്രൂട്ട്, ഒരിഗാനോ ലീവ്‌സ്, ലോങ്ങാന്‍ ഫ്രൂട്ട്, പീയേഴ്‌സ് സു ചൈന എന്നിങ്ങനെ പേരുകള്‍ നീളുന്നു. കൂടാതെ കേരളത്തില്‍ ഉള്ള സ്വര്‍ണ്ണമുഖി, ചാരപൂവന്‍ തുടങ്ങി 12 ഇനം വാഴക്കുലകള്‍, ഒരു ചുവടില്‍ നിന്ന് ലഭിച്ച ആറര കിലോയുള്ള മഞ്ഞള്‍, ഒരു മീറ്ററോളം നീളം വരുന്ന ബട്ടി ഇനത്തില്‍പ്പെട്ട പയര്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.
പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചുള്ള തിരിനന സംവിധാനവും സ്റ്റാളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകളാണ് വിദേശപഴങ്ങളുടെ ശേഖരം കാണാനെത്തുന്നത്്.
ഇന്നലെ നടന്ന പെറ്റ്‌ഷോയും കൗതുകകരമായി നിരവധി ആളുകളാണ് വളര്‍ത്തുമൃഗങ്ങളുമായി ഷോയില്‍ പങ്കെടുത്തു. ഡിവൈഎസ്പി ലാല്‍ജി പെറ്റ്‌ഷോ ഉദ്ഘാടനം ചെയ്തു.
















