പത്തനംതിട്ട : കേരള കയര്‍ ഫെയറിനു പ്രമാടത്ത് തുടക്കമായി. പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫെയര്‍ നടക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന് പത്മശ്രീ മധു തിരിതെളിച്ചതോടെയാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് അരങ്ങുണര്‍ന്നത്. ജനുവരി മൂന്നു വരെയാണ് മേള. ഇത് മൂന്നാം തവണയാണ് കോന്നിയില്‍ മേള നടക്കുന്നത്. പ്രമാടം ഗ്രാമപഞ്ചായത്തും സംസ്ഥാന കയര്‍ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള മേളയുടെ ഭാഗമായി കയര്‍ – പ്രകൃതിദത്ത നാരുത്പന്നങ്ങളുടെ പ്രദര്‍ശനമാണ് പ്രധാന ആകര്‍ഷണം.
125ലധികം സ്റ്റാളുകളും പ്രദര്‍ശന നഗരിയില്‍ തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ പുഷ്പമേളയും ഉണ്ട്. അമ്യൂസ്മെന്റ് പാര്‍ക്കാണ് മേളയിലെ മറ്റൊരു ആകര്‍ഷണം. സാംസ്കാരിക ഘോഷയാത്രയോടെയാണ് മേളയ്ക്കു തുടക്കംകുറിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ വനിതാസംഗമം, വിദ്യാര്‍ഥി സംഗമം, സീനിയര്‍ സിറ്റിസണ്‍ സമ്മേളനം, കായിക സംഗമം, ആരോഗ്യ സെമിനാര്‍, മാധ്യമ സെമിനാര്‍, ചിത്രരചനാ മത്സരം എന്നിവയും നടക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, കയര്‍ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ കെ.എന്‍. സതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബേത്ത് അബു, കെ.ജി. അനിത, ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ., പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ. വിശ്വംഭരന്, റോസമ്മ ബാബുജി, ആനന്ദവല്ലിയമ്മ, പ്രവീണ്‍ പ്ലാവിളയില്‍, ലീലാരാജന്‍, ജയശ്രീ സുരേഷ്, ലിസി ജയിംസ്, കോന്നിയൂര്‍ രാധാകൃഷ്ണന്, രാധാകൃഷ്ണന് നായര്‍, ആര്. അശോക് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ ഒമ്പതു മുതല്‍ പ്രദര്‍ശനം. രാത്രി 7.30ന് സാന്താക്ലോസ് സംഗമം. രശ്മി സതീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്നു കൊച്ചിന് ഗിന്നസിന്റെ ഡാന്‍സ്ഫെസ്റ്റ്. നാളെ രാവിലെ പത്തിനു നടക്കുന്ന വനിതാസംഗമം സീരിയല്‍താരം ഗായത്രി അരുണ്‍ ഉദ്ഘാടനം ചെയ്യും. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള് ജോസഫ് അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. രാത്രി 7.30ന് റിമി ടോമിയുടെ ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: