തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന് ആശീര്‍വദിച്ച് അനുഗ്രഹിച്ച ശിവഗിരി തീര്‍ഥാടനം കേരളത്തിന്റെ നന്മയുടെ പ്രതീകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആധ്യാത്മികതയും ഭൗതികതയും കോര്‍ത്തിണക്കിയാണ് ഗുരുദേവന് ശിവഗിരി തീര്‍ഥാടനം വിഭാവനം ചെയ്തത്. മനുഷ്യരെ നേര്വഴിക്കും പുരോഗതിക്കും നയിക്കുന്നതിന് സഹായകരമാണ് ശിവഗിരി തീര്‍ഥാടനം. സ്നേഹത്തിന്റെ, സൗഹാര്‍ദത്തിന്റെ, സാഹോദര്യത്തിന്റെ മഹിമ വിളിച്ചോതുന്നതാണ് ഗുരുദര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 83-ാമത് ശിവഗിരി തീര്‍ഥാടന വിളംബര സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ വര്‍ഷം കഴിയുമ്പോഴും ശിവഗിരി തീര്‍ഥാടനത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. കേരളവും കടന്ന് വ്യാപിക്കുന്ന തീര്‍ഥാടനം ഒരു വിഭാഗത്തിന്റെതു മാത്രമല്ല. സ്വന്തം വിശ്വാസം പുലര്‍ത്തേണ്ടത് മറ്റുള്ളവരുടെ വിശ്വാസത്തെ നിന്ദിച്ചുകൊണ്ടാകരുതെന്ന ഗുരുദേവന്റെ ആഹ്വാനം കേരളത്തിന് നന്മയുടെ വലിയ അനുഭൂതിയാണ് നല്‍കുന്നത്. കാലം കൊണ്ട് അതിനെ ക്ഷയിപ്പിക്കാന് ആര്‍ക്കും കഴിയില്ല.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ ആധ്യക്ഷം വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിച്ചു. റ്റി.എം. തോമസ് ഐസക് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിശാലാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീര്‍ഥ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ്, ഗുരുധര്‍മ പ്രചാരണ സഭ രജിസ്ട്രാര്‍ വി.റ്റി. ശശീന്ദ്രന്, പ്രൊഫ. ലൈലാ പുരുഷോത്തമന്, കിളിമാനൂര്‍ ചന്ദ്രബാബു, അഡ്വ. കെ. സാംബശിവന്, പി.എസ്. ബാബുറാം, സി.റ്റി. അജയകുമാര്‍, പ്രൊഫ. ഡോ. കെ. സുശീല എന്നിവര്‍ സംസാരിച്ചു. സ്വാമി ഗുരുപ്രസാദ് സ്വാഗതവും ധന്യാബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: