ഹരിപ്പാട്: ജോലി തേടി വിദേശത്ത് പോയി കഷ്ടപ്പെടുന്ന മലയാളികളായ യുവാക്കളെ നാട്ടില്‍ തിരിച്ചു കൊണ്ടുവരാനുള്ള എല്ലാവിധ സഹായവും ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായി മര്‍ദ്ദനം സഹിച്ചു കഴിയുന്ന ഹരിപ്പാട് സ്വദേശികളായ കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (36), മുട്ടം മാലമേല്‍കോട് അന്‍ജു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിച്ചനല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍കുമാര്‍ (30) എന്നിവരാണ് കഴിഞ്ഞ ഒരു മാസമായി സൗദിയിലെ അബഹ എന്ന സ്ഥലത്ത് ക്രൂരമര്‍ദ്ദനത്തിനും അടിമപ്പണിക്കും വിധേയമായത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായി ബന്ധപ്പെട്ട് ഇവരെ എത്രയും വേഗം നാട്ടില്‍ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞത്.
തട്ടിപ്പിനിരയായവര്‍ക്ക് വിസയും ടിക്കറ്റും തരപ്പെടുത്തി നല്‍കിയ ഹരിപ്പാട്ടെ ട്രാവല്‍ ഏജന്‍സി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ പൂട്ടി.
















