പത്തനംതിട്ട: സംസ്ഥാന കയര്‍ വികസന വകുപ്പ് പ്രമാടം ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരള കയര്‍ ഫെയര്‍ പ്രദര്‍ശന വിപണന മേള ഇന്നു മുതല്‍ ജനുവരി മൂന്നുവരെ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് സിനിമാതാരം മധു കയര്‍ ഫെയര്‍ ഉദ്ഘാടനം ചെയ്യും. റവന്യു-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കയര്‍ വകുപ്പ് ഡയറക്ടര്‍ കെ.എന്‍ സതീഷ്, സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി ഏഴിന് പത്തനംതിട്ട സാരംഗ് അവതരിപ്പിക്കുന്ന സംഗീതരാവ് മെഗാഷോ നടക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് നാലിന് പൂങ്കാവ് ജംഗ്ഷനില്‍ നിന്നും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും.
പ്രകൃതിദത്ത കയര്‍ ഉത്പന്നങ്ങളുടെയും മറ്റ് സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 125ല്‍പരം സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ അമ്യൂസ്മെന്റ് പാര്‍ക്ക്, പ്രശസ്ത കലാകാരന്മാര് അണിനിരക്കുന്ന കലാപരിപാടികള്‍, വനിതാസംഗമം, വിദ്യാര്‍ഥി സംഗമം, സീനിയര്‍ സിറ്റിസണ്‍സ് സമ്മേളനം, കായിക സംഗമം, ആരോഗ്യ സെമിനാര്‍, മാധ്യമ സെമിനാര്‍, ചിത്രരചനാ മത്സരം, കയര്‍ പ്രവൃത്തിപരിചയമേള, ചലച്ചിത്ര-സീരിയല്‍ താരങ്ങളുടെ സാന്നിധ്യം എന്നിവ മേളയെ ആകര്‍ഷകമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: