തിരുവല്ല: ക്രിസ്മസ്-മണ്ഡലകാല തിരക്ക് പരിഗണിച്ച് പന്നിക്കുഴി പാലം താല്കാലികമായി തുറന്ന് കൊടുത്തു.ചങ്ങനാശ്ശേരി- തിരുവല്ല എം.സി.റോഡിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ആശ്വാസമേകി പന്നിക്കുഴി പുതിയ പാലം രാത്രി വൈകിയാണ് ഗതാഗതം ആരംഭിച്ചത്.ടാറിങ് പൂര്‍ത്തിയായ ഭാഗത്തൂടെ പാലത്തിലൂടെ ഒറ്റവരി ഗതാഗതം നടപ്പിലാക്കിയത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പഴയ പാലത്തിലൂടെയും തിരികെയുളള ഗതാഗതം പുതിയ പാലത്തിലൂടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ പാലത്തിന്റെ ഇരുഭാഗത്തുമുളള അപ്രോച്ച് റോഡുകളില്‍ 6.6 സെന്റി മീറ്റര്‍ ഘനത്തില്‍ ഡെന്‍സ് ബിറ്റുമിന്‍ കോണ്‍ക്രീറ്റിങ്ങ് ടാറിങ്ങാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. മുത്തൂര്‍ ഭാഗത്ത് നിന്നുളള മറുകരയില്‍ പാലത്തിന്റെ സമീപന റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി പഴയ റോഡിന്റെ കുറച്ച് ഭാഗം കൂടി ഉള്‍പ്പെടുത്തി അപ്രോച്ച് റോഡിന്റെ വീതി 15 മീറ്റര്‍ ആക്കി വര്‍ദ്ധിപ്പിക്കും. കല്‍ക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം പുതിയ പാലത്തിലെ ബാക്കിഭാഗത്തിന്റെ ടാറിങ്ങ് പൂര്‍ത്തീകരിക്കാനാണ് തീരുമാനം. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം ഉപരിതലത്തില്‍ 4 സെന്റി മീറ്റര്‍ ഘനത്തില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റിങ്ങ് നടത്തി ദേശീയപാതാ നിലവാരത്തിലെത്തിക്കും. നാല് തവണ നല്കിയ ഉറപ്പുകളും കെ.എസ്.ടി.പി. ലംഘിച്ചതിനെ തുടര്‍ന്ന് പന്നിക്കുഴിയിലെ പുതിയ പാലത്തിന്റെ നിര്‍മാണം ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പിന്മേല് 2014 സപ്തംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പാലത്തിന് തറക്കല്ലിട്ടത്. എന്നാല്‍ പറഞ്ഞ അവധികള്‍ എല്ലാംതന്നെ പാഴാക്കിക്കൊണ്ട് കെ.എസ്.ടി.പി യുടെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ജനുവരി ആദ്യപകുതി പിന്നിടുന്നതോടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് കരുതുന്നതായി മാത്യു ടി തോമസ് എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: