തിരുവല്ല:കാലാവസ്ഥ വ്യതിയാനം അടക്കം അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ക്ക് വെല്ലുവിളിയായതിന് പി്ന്നാലെ തൊഴിലാളി ക്ഷാമവും തിരിച്ചടിയാകുന്നു. നിരണം, കടപ്ര, പെരിങ്ങര, നെടുബ്രം, തലവടി ,എടത്വ,മാന്നാര്‍,ചെന്നിത്തല,പാണ്ടങ്കേരി തുടങ്ങിയ മേഖലകളിലാണ് തൊഴിലാളി ക്ഷാമം കര്‍ഷകരെ വെട്ടിലാക്കിയിരിക്കുന്നത്.അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴ രണ്ടുതവണ വിത നഷ്ടമാക്കിയതിനാല്‍ ഇത് മൂന്നാം തവണയാണ് വിത ഇറക്കുന്നത്. മുന്‍ കാലത്തെ പോലെ പാടം ഒരുക്കലും വിതയും കളപറിക്കലും എല്ലാം മനുഷ്യ ശക്തിയാണ് ഉപയോഗിച്ചാണ് ഇപ്പോഴും ചെയ്യുന്നത്.കൊയ്ത്തിന് മാത്രമാണ് പാടശേഖരങ്ങളില്‍ യന്ത്രം ഉപയോഗിക്കുന്നത്. തൊഴിലാളികളില്ലാത്തതിനാല്‍ ഈ മേഖല സ്തംഭിക്കുന്ന അവസ്ഥയിലാണ്. പുത്തന്‍ തലമുറ കാര്‍ഷിക മേഖലയില്‍ നിന്നകന്നതും എല്ലായിടത്തും ഒര സമയത്ത് കൃഷിയാരംഭിച്ചതുമാണ് തൊഴിലാളികളെ കിട്ടുവാന്‍ പ്രയാസമായതെന്നു കര്‍ഷകര്‍ പറയുന്നു. മറ്റ് തൊഴിലുകളെ അപേക്ഷിച്ചു കാര്‍ഷിക മേഖലയിലെ വേതനം കുറവായത് തൊഴിലാളികളെ മറ്റ് മേഖലയിലേക്ക് നയിക്കുകയാണ്.വിതകഴിഞ്ഞതോടെ ഇനി പറിച്ചു നടീലും കളപറിയുമാണ് നടക്കേണ്ടത്. പരമ്പരാഗതമായി സ്ത്രീ തൊഴിലാളികളാണ് ഇതു ചെയ്യ്തു വന്നിരുത്.ഇവര്‍ തൊഴിലുറപ്പ് മേഖലയിലേക്ക് മാറിയതുമൂലം ആസാധ്യതയും മങ്ങി്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കുവാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്ത്രീ തൊഴിലാളികള്‍ക്ക് 300 രൂപയും പുരുഷ തൊഴിലാളികള്‍ക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ വേതനം. ഈ വേതനം അപര്യാപ്തമാണെന്നാണ് തൊഴിലാളികളുടെ പക്ഷം.തെക്കന്‍ കേരളത്തിലെ അരിലഭ്യതക്ക് നിര്‍ണായകമാണ് അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങള്‍.തൊഴിലാളി ക്ഷാമവും,നിലവിലുള്ള കാലാവസ്ഥ പ്രശ്നങ്ങളും തിരിച്ചടിയായ സാഹചര്യത്തില്‍ ആ്ദ്യം വിത നഷ്ടമായ മിക്ക പാടങ്ങളിലും കൃഷിപിന്നീട് ആരംഭിച്ചില്ല.പാടശേഖര സമിതികളും ,കൃഷിഭവനുകളും വിഷയത്തില്‍ വേണ്ടത്ര ജാഗ്രത പുലര്ത്തിയില്ലന്നും ആക്ഷേപമുണ്ട്.ഇങ്ങനവന്നാല് ഉത്സവ കാലങ്ങളില്‍ പ്രദേശത്ത് കഴിഞ്ഞ തവണ ലഭിച്ചിരുന്ന അരിലഭ്യത ഇത്തവണയുണ്ടാകില്ല .ഈ സാഹചര്യത്തില്‍ വിപണിവിലയില്‍ മധ്യകേരളത്തിലെ നെല്ലുല്പാദനത്തിലുണ്ടാകുന്ന കുറവ് പ്രതിഫലിക്കുകയുംഅരിവിലവര്ദ്ധിക്കുകയും ചെയ്യും.മുന്‍ കാലങ്ങളില്‍ വിളവെടുപ്പിന് മുന്‍പ് വേനല്‍ മഴ വില്ലനായി എത്താറുണ്ടായിരുന്നെങ്കിലും നെല്ല് കൂടുതല്‍ നഷ്ടമാകുമായിരുന്നില്ല.ഇടയോടി ചെമ്പ്, ഇരതോട്, അരിയോടിച്ചാല്‍, ചേന്നങ്കരി, അയ്യങ്കോനാരി തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷിപ്പണികള്‍ തൊഴിലാളി ക്ഷാമം മൂലം തടസ്സപ്പെട്ടിരിക്കയാണ്.കര്‍ഷക തൊഴിലാളികളില്‍ നല്ലൊരു ഭാഗം പാട്ടത്തിനു കൃഷി ചെയ്യുകയാണ്. ഇവര്‍ മറ്റ് കര്‍ഷകര്‍ക്ക് വേണ്ടി ജോലിക്ക് പോകാത്തതും തൊഴിലാളി ക്ഷാമം സൃഷ്ടിക്കുന്നു. കാര്‍ഷിക മേഖലയിലേക്ക് ജനങ്ങളെ കൂടുതലടുപ്പിക്കുവാന് വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ നെല്‍കൃഷി കൂടുതല്‍ പ്രതിസന്ധിയിലാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: