തിരുവല്ല:പന്നിക്കുഴിപാലത്തിലെ അപ്രതീക്ഷി അപ്രോച്ച് റോഡ് നിര്‍മാണം മൂലം സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ശശിധരനും കുടുംബത്തിനും ഇനി പഴയതു പോലെ നടക്കാം .വീടിനോട് ചേര്‍ന്ന ്വര്‍ക്ക് ഷോപ്പ് നടത്തി ഉപജീവനം കഴിയുന്ന ഇദ്ദേഹത്തിന്റെയും കുടുബത്തിന്റെയും അവസ്ഥ മാധ്യമ വാര്‍ത്തയായതോടെയാണ് അധികൃതര്‍ വീടിനു കുറുകെ നിര്‍മ്മിച്ച് മതില് പൊളിച്ച് മാറ്റിയത്.രാവിലെ 11മണിയോടെ കരാര്‍ കാരന്റെ പ്രതിനിധിയും തൊഴിലാളികളും എത്തിയാണ് മതില് പൊളിച്ച് മാറ്റിയത്.വര്‍ക് ഷോപ്പിന് മുമ്പിലുള്ള ഭാഗത്തെ ഒരു അടിയും കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റി.യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒറ്റരാത്രി കൊണ്ടാണ് ആറടി ഉയരത്തില്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം നടന്നത്.സാമൂഹിക ക്ഷേമ വകുപ്പിന്റെ അംങ്കനവാടിയുടെയും മറ്റ് ചില സ്ഥാപനങ്ങളുടെയും വഴിയടച്ചാണ് അപ്രോച്ച് റോഡ് നിര്‍മ്മാണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്.വിഷയം മാധ്യമ വാര്ത്തായയ തോടെ നിരവധി നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത് വന്നു.ഇതേ തുടര്‍ന്നാണ് അധികൃതര്‍ മതിലിന്റെ വീടിന് മുമ്പിലത്തെഭാഗം പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചത്.കാലവര്‍ഷമായാല്‍ പ്രദേശത്ത് വെള്ളക്കെട്ടുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.ഭാര്യയും, മക്കളും, ചെറുമക്കളും അടങ്ങുന്ന ശശിധരന്റെ ആറംഗ കുടുംബം വര്‍ഷങ്ങളായി ഇവിടെ താമസിച്ച് വരുകയായിരുന്നു. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിതന്ന മാധ്യമ പ്രവര്കരോടുള്ള കടപ്പാട് ഒരിക്കലും മറക്കില്ലന്ന് ശശിധരനും കുടുംബവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: