തിരുവനന്തപുരം: ഭോപ്പാലിലെ ഓജസ്വിനി ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അഖിലേന്ത്യാ ഓജസ്വിനി വിശിഷ്ട സേവാപുരസ്കാരത്തിന് ഡോ എസ്. തങ്കമണി അമ്മ അര്‍ഹയായി. ദക്ഷിണേന്ത്യയില്‍ ഹിന്ദിപഠനഗവേഷണത്തിനും സാഹിത്യ വിവര്‍ത്തനത്തിനും നല്‍കിയിട്ടുള്ള സംഭാവനകളുടെ അംഗീകാരമായാണ് പുരസ്കാരം. പതിനൊന്നായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം ഭോപ്പാലിലെ രബീന്ദ്രഭവനില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ധനകാര്യമന്ത്രി ജയന്ത് മല്യയും വിദ്യാഭ്യാസമന്ത്രി ദീപക്ജിയും ചേര്‍ന്ന് സമ്മാനിച്ചു. കേരള സര്‍വ്വകലാശാല ഹിന്ദി വകുപ്പ് മുന്‍ മേധാവിയും ഡീനുമായ തങ്കമണി അമ്മ ഇപ്പോള്‍ വാര്‍ധ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: