പത്തനംതിട്ട: തിരുവാഭരണപ്പാതയിലെ കയേറ്റം ഒഴിപ്പിച്ച ഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ വീണ്ടും കൈയേറി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ഇവര്‍ ഒത്താശ നല്‍കിക്കൊണ്ട് ബന്ധപ്പെട്ട അധികൃതര്‍ മൈനം പാലിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കയേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണണെന്ന് തിരുവാഭരണപ്പാത സംരക്ഷണ സമിതി ഭാരവാഹികളുടെ യോഗം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
റാന്നി- കുത്തുകല്ലുങ്കല്‍ ഭാഗത്താണ് നേരത്തെ ഒഴിപ്പിച്ച് കല്ലിട്ട് തിരിച്ച പാത സ്വകാര്യ വ്യക്തി വീണ്ടും കൈയേറി മതില്‍കെട്ടിയത്. ഇതുസംബന്ധിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ കൈയേറ്റമാണെന്ന് ബോധ്യപ്പെടുകയും പണികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടും കെട്ടിയ മതില് പൊളിച്ചു നീക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇതിന് പുറമേ കോഴഞ്ചേരി-പാമ്പാടിമണ്‍ ഭാഗത്ത് തിരുവാഭരണപ്പാതയില് വീടിന്‍െ പുനര്‍നിര്‍മ്മാണവും നടക്കുന്നുണ്ട്. ഇതെക്കുറിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ നിഷ്ക്രിയമായത് കൈയേറ്റക്കാര്‍ക്ക് സഹായകമാകുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രക്ഷോഭം പുനരാരംഭിക്കാന്‍ തിരുവാഭരണപ്പാത സംരക്ഷണ സമിതി തീരുമാനിച്ചു. ശബരിമല തിരുവാഭരണ ഘോഷയാത്ര കടന്നുപോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാതയിലെ കൈയേറ്റം അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംരക്ഷണസമിതി ചെയര്മാന് അഡ്വ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്വീനര്മാരായയ കെ.പി.സോമന്, ജി.രജീഷ്, ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുഴിക്കാല, രവി കുന്നയ്ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: