തിരുവല്ല: മുന്നറിയിപ്പുകളില്ലാതെ പന്നിക്കുഴി പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിച്ചത് ഒരുകുടുബത്തെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കി. പന്നിക്കുഴി പാലത്തിലേക്കുളള പ്രവേശന പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആറടിയോളം ഉയരത്തില്‍ വീടിന്റെ മതിലിനോട് ചേര്‍ന്ന് നിര്‍മിച്ച കരിങ്കല്‍ ഭിത്തിയാണ് പാലത്തിന് സമീപം താമസിക്കുന്ന കവിതാ ഭവനില്‍ ശശിധരനും കുടുംബത്തിനും കീറാമുട്ടയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ ്കെ.എസ്.ടി.പി അധികൃതര്‍ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടത്തിയത്.ഒറ്റ രാത്രി കൊണ്ടാണ് അധികൃതര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മതില്‍ക്കെട്ട് ചാടിക്കടന്നോ ഏണി ഉപയോഗിച്ചോ വീട്ടില്‍ നിന്നും പുറത്തറങ്ങേണ്ട ഗതികേടിലാണ് ഈ കുടുംബം. വീടിന് സമീപം തന്നെ വര്‍ക്ക് ഷോപ്പ് നടത്തി ഉപജീവനം നടത്തുന്നയാളാണ് ശശിധരന്. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ ഭാര്യയും, മക്കളും, ചെറുമക്കളും അടങ്ങുന്ന ശശിധരന്റെ ആറംഗ കുടുംബം നട്ടം തിരിയുകയാണ്. സമീപത്ത് തന്നെയുളള അംഗണ്വാടിയുടെയുംം മറ്റ് ചില സ്ഥാപനങ്ങളുടെയും സ്ഥിതി ഇതില്‍നിന്നും വ്യത്യസ്ഥമല്ല. കാലവര്‍ഷം കനക്കുന്നതോടെ രൂപപ്പെടുന്ന വെളളക്കെട്ട് പ്രദേശത്തിന് ഭീഷണിയായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സഞ്ചാര സ്വാതന്ത്യത്തെ ഹനിക്കുന്ന തരത്തിലുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന അപേക്ഷ മാത്രമാണ് ശശിധരനും കുടുംബത്തിനും ജനപ്രതിനിധികള്‍ അടക്കമുളള അധികൃതര്‍ക്ക് മുന്നില്‍ വെയ്ക്കാനുളളത്. നാടിന്റെ വികസനത്തിന്റെ ഭാഗമായുളള നിര്‍മാണ പ്രവര്‍ത്തനത്തിന്റെ് ഇരയാകാന്‍ വിധിക്കപ്പെട്ട ഈ കുടുംബം അധികൃതരുടെ കനിവ് തേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: