കൊച്ചി: ക്രിസ്തുമസ് പ്രമാണിച്ച് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ-പെയ്ഡ് കാര്‍ഡുടമകള്‍ക്കായി ടൈഗര്‍ എയര്‍ ഓഫര്‍. കൊച്ചിയില്‍ നിന്ന് സിങ്കപ്പൂരിലേക്കും തിരിച്ചിങ്ങോട്ടും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വശത്തേക്കുള്ള നിരക്കായ 6999 രൂപ നല്കിയാല് മതി. എയര്‍പോര്‍ട്ട് ടാക്സും മറ്റും പുറമെ.
ജനുവരി 17നും ഏപ്രില്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി ജനുവരി 3-നകം www.tigerair.com/promo/icici എന്ന വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഐസിഐസിഐ ബാങ്ക് കാര്‍ഡുടമകള്‍ക്കാണ് ഓഫര്‍. ബങ്കളുരൂ, ചെന്നൈ, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി, ലക്നോ എന്നീ കേന്ദ്രങ്ങളില്‍ നിന്നു സിങ്കപ്പൂരിലേക്ക് യാത്രചെയ്യുമ്പോഴും ഓഫര്‍ ബാധകമാണെന്ന് ടൈഗര്‍ എയര്‍ ഡയറക്ടര്‍ (സെയില്സ്ആന്റ് മാര്‍ക്കറ്റിങ്) ടി.കെ. ചുവാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: