എരുമാട് : എരുമാട് ശിവക്ഷേത്ര ഭൂമിയും കുളവും ക്ഷേത്രത്തിനുതന്നെ വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹിന്ദുമുന്നണി തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജെ.എസ്.കിഷോര്‍കുമാര്‍ ആവശ്യപ്പെട്ടു. ഹിന്ദു മുന്നണിയുടെ എട്ടാമത് കോയമ്പത്തൂര്‍ മേഖലാ സമ്മേളനത്തിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായുള്ള എരുമാട് താലൂക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എരുമാട് ശിവക്ഷേത്രഭൂമിയിലേക്കുള്ള തീവ്രവാദ കടന്നുകയറ്റം എന്തുവില കൊടുത്തും ചെറുക്കും. കുറച്ച് വര്‍ഷങ്ങളായി ഉത്സവാഘോഷം അലങ്കോലപെടുത്താനുള്ള ശ്രമത്തിലാണ് മത തീവ്രവാദ സംഘടനകള്‍. നിലവില്‍ ക്ഷേത്രഭൂമി ശിവരാത്രി മഹോത്സവത്തിനായി് എഴ് നാള് മാത്രമാണ് ക്ഷേത്രാചാരങ്ങള്‍ക്ക് സര്‍ക്കാര്‍ വിട്ടുനല്‍കുന്നത്. ഹിന്ദുമുന്നണിക്ക് തമിഴ്നാട്ടില്‍ ജനപ്രതിനിധികള്‍ ഇല്ലെന്നിരിക്കെ സംസ്ഥാനത്ത് ആര് ജയിക്കണമെന്ന് ഹിന്ദുമന്നണി തീരുമാനിക്കും. ജനങ്ങളുടെ നി കുതിപണം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്സമയത്ത് ടിവിയും മിക്സിയും നല്‍കുന്നത്. ഇത് സര്‍ക്കാരിന്റെ അദ്ധ്വാനം കൊണ്ടല്ല. ലോകത്തില്‍ ഭാരതം മാത്രമാണ് ഹിന്ദുരാഷ്ട്രം. ഇവിടെയെങ്കിലും ഹിന്ദുക്കളെ ജീവിക്കാന്‍ അനുവദിക്കണമെന്നും അല്ലാത്തപക്ഷം വരുന്ന ഭവിഷത്തുക്കളെ വര്ഗീയമെന്നുവിളിക്കാന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആഹ്വാനം നല്കുന്ന കുടുംബാസൂത്രണം ഹിന്ദുവിന് മാത്രം ബാധകമാകുന്നു. ഉത്സവാഘോഷങ്ങളില്പോലും മതം നോക്കിയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്നത്. എരുമാട് ശിവക്ഷേത്ര ഭൂമി എത്രയുംപെട്ടന്ന് വിട്ടുനല്‍കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ എരുമാട് ശിവ-വിഷ്ണു ക്ഷേത്ര പ്രസിഡണ്ട് സി.സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി കേരളാസംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.ഹരിദാസ്, ഹിന്ദു മുന്നണി തമിഴ്നാട് സംസ്ഥാന നേതാവ് സിങ്കൈ പ്രഭാകരന്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു മുന്നണി നേതാക്കളായ ബി.മഞ്ജുനാഥ്, എം.കാര്‍ത്തിക്, ആര്.രാജ, വി.ശിവചന്ദ്രന്, എസ്.ആനന്ദന്, വി.സുധന്, എം.എസ്.മമനോജ്, കെ.എസ്.സജീഷ്, എ.ആര്.സോമശേഖരന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: