കോഴിക്കോട്: അശാസ്ത്രീയമായ നികുതി ഘടന കാരണം സ്വര്‍ണ്ണ വ്യാപാരം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്മാന് എം.പി. അഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നികുതി സമ്പ്രദായം പരിഷ്കരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ കേരളത്തില്‍ സ്വര്‍ണ്ണക്കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയാണുള്ളത്.
നികുതി മേഖലയില്‍ കോമ്പൗണ്ടിംഗ് സമ്പ്രദായമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വിറ്റുവരവിന്റെ അഞ്ച് ശതമാനം നികുതിയാണ് ആദ്യ വര്‍ഷം സര്‍ക്കാരിലേക്കടയ്ക്കേണ്ടത്. രണ്ടാം വര്‍ഷം മുതല്‍ മുന്‍ വര്‍ഷം അടച്ച നികുതിയുടെ 150 ശതമാനമായി ഈ നിരക്ക് മാറുന്നു.
എന്നാല്‍ ഉപഭോക്താവില്‍ നിന്ന് 1.5 ശതമാനം മാത്രമാണ് നികുതി ഈടാക്കുന്നത്. വ്യാപാരി അടയ്ക്കേണ്ടത് 7.5 ശതമാനം നികുതിയും. കുറച്ച് വാങ്ങി കൂടുതല്‍ അടയ്ക്കുന്ന അശാസ്ത്രീയമായ നികുതി സമ്പ്രദായമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: