ന്യൂദല്‍ഹി: തന്നെ അഴിമതിക്കേസില്‍ കുടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു എംപി യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കത്തയക്കുകയും ചെയ്തുവെന്ന് ഒരു ടിവി അഭിമുഖത്തില്‍ ജെയ്റ്റ്ലി വെളിപ്പെടുത്തി.
ദല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് (ഡിഡിസിഎ) പ്രസിഡന്റായിരുന്ന കാലഘട്ടത്തിലെ പ്രശ്നങ്ങളാണ് ഈ എംപി ഉന്നയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങളുമായി ഒരു ബന്ധവുമില്ല. അന്വേഷണങ്ങള്‍ നടത്തി. അതില്‍ എനിക്ക് ഒരു പങ്കുമില്ലെന്ന് റിപ്പോര്‍ട്ടു വന്നതാണ്,അദ്ദേഹം പറഞ്ഞു. എന്റെ കുടുംബാംഗങ്ങളില്‍ ആരുംതന്നെ ബിസിനസ്സിടപാടില് നിന്നും ഒരു പൈസപോലും ഉണ്ടാക്കുന്നില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
അഴിമതിക്കാരനായ ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ ദല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന സിബിഐ റെയ്ഡിന്റെ സാഹചര്യലാണ് എഎപിക്കാര് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്തിനാണ്. എഎപി സര്‍ക്കാരിലെ ഉദ്യോഗസ്ഥന്റെ അഴിമതിയില്‍ നിന്നും റെയ്ഡില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനായിട്ടാണിത്
















