ന്യൂദല്‍ഹി: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റും കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണയുമായി പ്രമുഖ ക്രിക്കറ്റ് താരങ്ങളായ വീരേന്ദ്ര സെവാഗും ഗൗതം ഗംഭീറും രംഗത്ത്. ജെയ്റ്റലിക്കെതിരായി എഎപി സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങളെ ഗംഭീര്‍ അപലപിച്ചു.
ജെയ്റ്റ്ലി ഡിഡിസിഎ പ്രസിഡന്റായിരിക്കുമ്പോഴാണ് പൊതുഖജനാവില്‍ നിന്നും ഒറ്റപൈസ പോലും എടുക്കാതെ ദല്‍ഹിക്ക് മാതൃകയായി ഒരു സ്റ്റേഡിയം നിര്‍മ്മിച്ചത്.അദ്ദേഹത്തിനെതിരായ ആരോപണങ്ങളെല്ലാം തന്നെ തെറ്റാണ്. ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്ത് ജെയ്റ്റ്ലി പദവി ആസ്വദിക്കുകയായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
ക്രിക്കറ്റിലെ ജെയ്റ്റ്ലിയുടെ പദവി കളിക്കാര്‍ക്ക് ഏറെ സഹായകരമായിരുന്നുവെന്ന് വീരേന്ദ്ര സെവാഗ് പറഞ്ഞു. ഏത് ബുദ്ധിമുട്ടുള്ള അവസ്ഥയിലും കളിക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്നയാളായിരുന്നു ജെയ്റ്റിലിയെന്നും സെവാഗ് വിശദീകരിച്ചു.
















