രാമേശ്വരം: ശ്രീലങ്കയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ആറ് ഭാരത മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തുമ്പോഴാണ് ഇവര്‍ അറസ്റ്റിലായത്.
ഇവരുടെ ബോട്ടുകളും വലയും നാവികസേന പിടിച്ചെടുത്തു. ജഗതപറ്റിനം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തതെന്ന് ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് നെടുന്തീവില്‍ മത്സ്യബന്ധനത്തിനു പോയ നാല് തമിഴ്നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കന്‍ ജയിലിലുള്ള 41 മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
















