പത്തനംതിട്ട:പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് അനാച്ഛാദനം ചെയ്ത ആര്.ശങ്കറിന്റെ പ്രതിമയെ കോണ്‍ഗ്രസ്, കെ. എസ്. യു പ്രവര്‍ത്തകര്‍ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ഡി. സി. സി ഓഫീസിലേക്ക് എസ്. എന്‍. ഡി.പി യോഗം യൂത്ത് മൂവ്മെന്റ് മാര്‍ച്ചും ധര്‍ണ്ണയുംനടത്തി. എസ്. എന്‍. ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് അനാച്ഛാദനം ചെയ്തത് ഹിന്ദു മഹാമണ്ഡലം സ്ഥാപകന്‍ ആര്. ശങ്കറിന്റെ പ്രതിമയാണെന്നും പ്രതിമയെ അവഹേളിച്ചവരുടെ സ്ഥാനം തെമ്മാടിക്കുഴിയിലായിരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തതില്‍ ഒരു തെറ്റുമില്ല. ശങ്കറിന് 1957ല്‍ ലോക്സഭാ സീറ്റു നിഷേധിച്ച കോണ്‍ഗ്രസുകാരും പുന്നപ്ര, വയലാര്‍ സമരകാലത്ത് അദ്ദേഹത്തിന് കരിമണിമാലയിട്ട കമ്മ്യൂണിസ്റ്റുകാരും ഇന്നു ശങ്കറിനോടു കാണിക്കുന്നത് കപട സ്നേഹമാണ്. സമുദയത്തിന്റെ മുന്നേറ്റത്തില്‍ ഇവര്‍ വിറളി പൂണ്ടിരിക്കുകയാണെന്ന് സിനില്‍ മുണ്ടപ്പള്ളി പറഞ്ഞു.
യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോ. കണ്‍വീനര്‍ പ്രിജി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. അടൂര്‍ യൂണിയന് ചെയര്മാന് അഡ്വ.കെ. വി മനോജ് കുമാര്‍, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയര്മാന് അജേഷ്, പി. ആര്. രാഖേഷ്, എസ്. ആദര്‍ശ്, ശ്രീജു, പ്രമോദ്, ശരത് ശശി, സതീഷ്, ബോജ് ലാല്‍, ബിബിന്‍, അനില്‍, എന്നിവര്‍ സംസാരിച്ചു.
യൂണിയന് ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം പത്തനംതിട്ട യൂണിയന് സെക്രട്ടറി സി.എന്‍. വിക്രമന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: