കൊച്ചി: ഭാരതി ആക്സ ലൈഫ് ഇന്‍ഷൂറന്‍സ്, യുവ നിക്ഷേപകരെ ലക്ഷ്യമിട്ട് ഒറ്റത്തവണ പോളിസിയായ ഇന്‍വെസ്റ്റ് വണ്‍ പുറത്തിറക്കി. 9 ശതമാനം വരെ ഗാരണ്ടീഡ് അഡീഷനും, അടയ്ക്കുന്ന പ്രീമിയത്തിന്റെ പത്തിരട്ടി വരുന്ന ഇന്‍ഷൂറന്‍സ് സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. ഓരോ വര്‍ഷവും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം തുക അധിക ഗാരന്റീഡ് വരുമാനമായി നല്‍കും. പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോഴാണ് ഈ തുക ഒരുമിച്ചു പോളിസി ഉടമയ്ക്കു ലഭിക്കുക. അഞ്ചുവര്‍ഷക്കാലത്തെ പോളിസിക്ക് 7 ശതമാനവും പത്തുവര്‍ഷ പോളിസിക്ക് 9 ശതമാനവുമാണ് ഗാരന്റീഡ് അഡീഷന്‍. www.bharti-axalife.com എന്ന വെബ്സൈറ്റിലൂടെയും പോളിസി വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: