കൊച്ചി: സ്കൂള്‍ ഫൈനല്‍ പരീക്ഷകള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ വിദ്യാര്‍ഥികളിലെ പരീക്ഷാഭയം മറികടക്കാന്‍ പ്രമുഖ സൈക്കോതെറാപ്പിസ്റ്റ് ഡോ. ജോഷി പി കുര്യാക്കോസ് വികസിപ്പിച്ച മെല്റ്റ്മൈന്ഡ് സ്മാര്‍ട് ലേണിംഗ് പ്രോഗ്രാം ഇന്ത്യയില്‍ ആരംഭിക്കുന്നു. പ്രഥമ ഏകദിന പ്രോഗ്രാം ജനവരി 9-ന് കൊച്ചിയില്‍ നടക്കും.
പരീക്ഷാഭയം മറികടക്കുന്നതിനപ്പുറം വിദ്യാര്‍ഥികള്‍ക്ക് ആല്‍ഫ മൈന്‍ഡ് റീപ്രോഗ്രാമിങ്ങിലൂടെ അവരുടെ കഴിവ് തിരിച്ചറിയാനും ആത്മവിശ്വാസം ഉയര്‍ത്താനും പ്രോഗ്രാം വഴിയൊരുക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മൈന്‍ഡ് മാപ്പിംഗ്, ഹിപ്നോട്ടിക് റീഡിംഗ്, പിരിമുറുക്കം എന്നിവ ഒഴിവാക്കാന്‍ ധ്യാനമുള്പ്പെടെയുള്ള പരിപാടികളും ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ക്കനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ പ്രധാന തടസ്സം പരീക്ഷാഭയമാണെന്ന് ഡോ. ജോഷി പറയുന്നു.
സെക്കോളജിയില്‍ ഡോക്ടറേറ്റുള്ള ഡോ. ജോഷി നിലവില്‍ മിഡില്‍ ഈസ്റ്റിലെ ഒരു കമ്പനിയുടെ വൈസ് പ്രസിഡന്റ്-ഫിനാന്‍സായി സേവനമനുഷ്ടിക്കുകയാണ്. ന്യൂറോ ലിങ്ക്വിസ്റ്റിക് പ്രോഗ്രാമിങ്ങില്‍ വിദഗ്ധനായ ഒരു റെയ്ക്കി ചികിത്സകന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: