ന്യൂദല്‍ഹി: ആപത്തില്‍പ്പെടുന്ന സ്ത്രീകളെ അടിയന്തര സഹായം തേടാന്‍ സഹായിക്കുന്ന ബട്ടണുകള്‍ സെല്‍ഫോണില്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രവനിതാശിശു ക്ഷേമ മന്ത്രി മേനാകാ ഗാന്ധി ലോക്‌സഭയില്‍ അറിയിച്ചു.
നിലവിലുള്ള ഫോണുകളിലും പുതിയവയിലും ഈ സംവിധാനം ഒരുക്കും.സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ ചെയ്ത നടപടികള്‍ വിശീകരിക്കുകയായിരുന്നു മന്ത്രി. പ്രശ്‌നം ഉണ്ടായാല്‍ ആ നിമിഷം ഫോണിലെ ഈ കീ( പാനിക് ബട്ടണ്‍) അമര്‍ത്തിയാല്‍ അവര്‍ക്ക് അടിയന്തരസഹായം ലഭിക്കും.
















