ആലപ്പുഴ: പരമ്പരാഗത കൃഷിയിലെ സങ്കേതങ്ങളുടെ ശാസ്ത്രീയതയും സ്വന്തം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളെയും സമന്വയിപ്പിച്ച് മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലക്കാരനായ സുഭഷ് പാലേക്കര്‍ രൂപപ്പെടുത്തിയ ചെലവില്ലാ പ്രകൃതി കൃഷി ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെമ്പാടും സഞ്ചരിച്ച് പാലേക്കര്‍ തന്നെ നേരിട്ട് ഈ കൃഷിരീതി പഠിപ്പിക്കുന്നു. രാജ്യത്ത് അമ്പതുലക്ഷത്തിലധികം കര്‍ഷകരാണ് ഈ രിതിയില്‍ ഇപ്പോള്‍ കൃഷിചെയ്യുന്നത്. കേരളത്തില്‍ ഇതിനോടകം 14ഓളം ക്യാമ്പുകളില്‍ പലേക്കര്‍ ഈ കൃഷിരീതി പഠിപ്പിക്കുകയും നൂറുകണക്കിന് കര്‍ഷകര്‍ സംസ്ഥാനത്ത് ഈ രീതി അവലംബിക്കുകയും ചെയ്യുന്നു.
തികച്ചും ലളിതമായതും ചെലവു തീരെ കുറഞ്ഞതും കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതുമാണ് ഈ രീതി.
ഒരു നാടന്‍ പശുമാത്രമാണ് പ്രധാന ഘടകം. ഏതെങ്കിലും തരത്തിലുള്ള രാസവളങ്ങളോ ജൈവവളമോ കളകീടനാശിനികളോ ഒന്നുംതന്നെ ഈ കൃഷിസമ്പ്രദായത്തിന് ആവശ്യമില്ല. മറ്റുകൃഷിയില്‍ നിന്നും ലഭിക്കുന്ന അത്രയും വിളവ് ഈ രീതിയിലുള്ള കൃഷിയില്‍ നിന്നും ലഭിക്കും. ചെലവ് വളരെ കുറവായതിനാല്‍ കര്‍ഷകന് സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നുമില്ല. സുസ്ഥിരമായ കാര്‍ഷിക വിപ്ലവമാണ് പലേക്കര്‍ കൃഷി സമ്പ്രദായത്തിന.്
കര്‍ഷകന് വര്‍ദ്ധിച്ച ഉത്പാദനം ലഭിക്കുന്നതിനൊപ്പം സമൂഹത്തിന് അല്പംപോലും വിഷം തീണ്ടാത്ത ഭക്ഷണവും ലഭ്യമാകുന്നതോടൊപ്പം ജനത്തിന്റെ രോഗാതുരത കുറയുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തം ഒഴിവാകുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണവും ഈ കൃഷിരീതിയിലൂടെ സാദ്ധ്യമാകുന്നു. ജനുവരി മൂന്നു മുതല്‍ പത്തുവരെ തൃശൂരില്‍ ഈ കൃഷിരീതിയെക്കുറിച്ച് പലേക്കര്‍ ക്ലാസെടുക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9497362839, 0487 2422974.
പ്രതികരിക്കാൻ ഇവിടെ എഴുതുക: