ശബരിമല: കുന്നാര്‍ ഡാമിന്റെ സുരക്ഷയ്ക്കായി എത്തിയ പോലീസുകാര്‍ താമസിക്കുന്ന താത്ക്കാലിക ഷെഡിന് സമീപം അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന രണ്ട് മരങ്ങള്‍ മുറിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് കത്ത് നല്കി.മൂന്ന് വശവും ഉയരമുള്ള കുന്നായതിനാല്‍ വലിയ കാറ്റുണ്ടായാല്‍ വന്‍ അപകടത്തിന് സാധ്യതയുണ്ടെന്ന് മഴയും കാറ്റുമുള്ള രാത്രികളില്‍ ഷെഡിന് പുറത്ത് കുട പിടിച്ച് നിന്നാണ് നേരം വെളുപ്പിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് പോലീസുകാര്‍ പരിഭവം പറഞ്ഞിരുന്നു. കുന്നാര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനായി ദേവസ്വം കമ്മീഷണര്‍, മരാമത്ത് ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ഉള്പ്പെടെയുള്ളവടെയുള്ളവര്ക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കുന്നാറിലെത്തിയപ്പോഴാണ് അപകടസാധ്യതയുള്ള മരങ്ങള്‍ പോലീസുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന വനംവകുപ്പ് ഉദേ്യാഗസ്ഥരെ സ്ഥിതിയെപ്പറ്റി ബോധ്യപ്പെടുത്തി.
കൊടും വനത്തിനുള്ളില്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദേ്യാഗസ്ഥരും താത്ക്കാലിക ജീവനക്കാരുമുണ്ട് വെളിച്ചത്തിനായി സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്തിന് സമീപം ഉരല്‍ക്കുഴി സ്നാനഘട്ടത്തില്‍ കടപുഴകി വീണ ജീര്‍ണിച്ച മരം കഴിഞ്ഞദിവസം മുറിച്ചുമാറ്റി. കുളിക്കടവിലെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നതിനാല്‍ സത്വര നടപടി തേടി വനം വകുപ്പ് മന്ത്രിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: