Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കനാല്‍സൗന്ദര്യവത്കരണം മാനേജ്‌മെന്റ് സൊസൈറ്റി നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 09:20 pm IST
in Alappuzha

ആലപ്പുഴ: മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായുള്ള കനാല്‍ തീര സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. കിഡ്‌കോയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ ജനുവരി 31 ന് മുമ്പ് പൂര്‍ത്തിയാക്കി കനാല്‍ തീരം കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിക്ക് കൈമാറാന്‍ ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

കനാലില്‍ അഞ്ചുസ്ഥലങ്ങള്‍ കണ്ടെത്തി ബോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കാന്‍ കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ജലവിനോദത്തിനുള്ള സൗകര്യവുമുണ്ടാകും. നവീകരിച്ച കനാല്‍തീരം സംരക്ഷിക്കുന്നതിന് സൊസൈറ്റി സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടും.

നിലവിലെ കനാല്‍ സൗന്ദര്യവത്കരണപ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും തൃപ്തികരമല്ല. ഉപ്പൂട്ടികനാലും കൊമേഴ്‌സ്യല്‍ കനാലില്‍ മാര്‍ക്കറ്റിന് കിഴക്കോട്ടുള്ള ഭാഗവും വാടക്കനാലില്‍ കോടതിപ്പാലത്തിന് കിഴക്കുവശവും പണികള്‍ ജനുവരി 31 ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പണി പൂര്‍ത്തിയായ ഭാഗങ്ങളില്‍ തന്നെ പോരായ്‌മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കണ്ടെത്തുന്ന അപാകങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം കനാല്‍ തീരം ഏറ്റെടുത്ത് കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിക്ക് കൈമാറാന്‍ ടൂറിസം വകുപ്പിന്റെ പ്രോജക്ട് എന്‍ജിനിയറോട് നിര്‍ദ്ദേശിച്ചു. ബാക്കി വരുന്ന തുക വിനിയോഗിച്ച് കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി പണി നേരിട്ടുപൂര്‍ത്തിയാക്കുന്ന കാര്യം ടൂറിസം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. രണ്ടുവര്‍ഷമായി നടന്നുവരുന്ന എട്ടുകോടി രൂപയുടെ പദ്ധതിയില്‍ പ്രതീക്ഷിച്ച പുരോഗതി കാണാത്തതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു.

മുപ്പാലം ഇരുവശവും വൃത്തിയാക്കി മോടിപിടിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പുല്ല് വെട്ടി കനാലിന്റെ ഇരുവശവും വൃത്തിയാക്കും. പ്രമുഖ ശില്‍പി അജയന്‍ വി. കാട്ടുങ്കല്‍ കനാലിന്റെ വിവിധ ഭാഗങ്ങളിലായി 11 ഇടത്ത് ശില്പങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. മുപ്പാലത്തിന് പടിഞ്ഞാറ് നിര്‍മ്മിക്കുന്ന കല്‍വിളക്കും ഓട്ടന്‍തുള്ളല്‍ അരങ്ങും കാഴ്ചക്കാര്‍ക്ക് ഏറെ ആസ്വദിക്കാനുള്ള വകനല്‍കുന്നതായി സംഘം വിലയിരുത്തി. മുപ്പാലത്തിന് പടിഞ്ഞാറ് കനാലിന്റെ വീതിയില്‍ ആലപ്പുഴയുടെ കാഴ്ചകള്‍ പരിചയപ്പെടുത്തുന്ന കൊളാഷും ഒരുക്കുന്നുണ്ട്. ഉപ്പൂട്ടി തോട്ടിനടുത്തുള്ള ആലപ്പുഴ നഗരസഭയുടെ ഏറോബിക്ക് കമ്പോസ്റ്റ് യൂണിറ്റ് കനാലിന്റെ സമീപത്തുകൂടിയുള്ള നടപ്പാത തടസ്സപ്പെടുത്തി നിര്‍മ്മിച്ചതായി കണ്ടെത്തി. യൂണിറ്റ് ഒമ്പത് പൊളിച്ച് കനാല്‍ തീരത്തെ വഴി തെളിച്ച് കനാലോരം വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. വീടുകളുടെ മാലിന്യം മാത്രമേ ഇവിടെ സ്വീകരിക്കാവൂവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപമുള്ള 28 മൂറ്റര്‍ വരുന്ന ചുണ്ടന്‍ വള്ളത്തിന്റെ മനോഹരമായ ശില്‍പ്പത്തിന്റെ പുരോഗതിയും സംഘം വിലയിരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.