കല്‍പ്പറ്റ : കൊല്ലം എസ്എന്‍ കോളജ് കാമ്പസില്‍ സ്ഥാപിച്ച മഹാനായ ആര്.ശങ്കറിന്റെ പൂര്‍ണകായ വെങ്കല പ്രതിമയില്‍ ചാണകം കലക്കിയൊഴിച്ച കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും നീചമായ നടപടിയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റ് യവനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഡിസിസി ഓഫിസിന് മുമ്പില്‍ വെച്ച് പൊലീസ് സംഘം മാര്‍ച്ച് തടഞ്ഞു.
പ്രതിഷേധ മാര്‍ച്ചില്‍ മാനന്തവാടി യൂണിയന് പ്രസിഡന്റ് പുരുഷോത്തമന്, കല്‍പ്പറ്റ യൂണിയന് പ്രസിഡന്റ് കൃഷ്ണന്, ബത്തേരി യൂനിയന്‍ പ്രസിഡന്റ് എന്‍.കെ. ഷാജി, കല്‍പ്പറ്റ യൂനിയന്‍ സെക്രട്ടറി എം. മോഹനന്, ബത്തേരി യൂനിയന്‍ വൈസ് പ്രസിഡന്റ് എം. കെ.പൊന്നു, കല്‍പ്പറ്റ യൂണിയന് വൈസ് പ്രസിഡന്റ് എന്‍. മണിയപ്പന്, ജൈജുലാല്‍ പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ വിവിധ ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: