Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരുണാചല്‍ കോണ്‍ഗ്രസില്‍ കലാപം; വിമതര്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 10:48 pm IST
in India

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ വന്‍കലാപം പൊട്ടിപ്പുറപ്പെട്ടു. ബിജെപി പിന്തുണയോടെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത വിമതര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഹൈക്കോടതിയെ സമീപിച്ച് ഫെബ്രുവരി വരെ സഭാ നടപടകള്‍ സ്‌റ്റേ ചെയ്തു വാങ്ങിയതില്‍ ആശ്വാസം കൊള്ളുകയാണ് കോണ്‍ഗ്രസും സര്‍ക്കാരും.

മാസങ്ങളായി വിമതപ്രശ്‌നത്തില്‍ നട്ടം തിരിയുകയാണ് സര്‍ക്കാരും കോണ്‍ഗ്രസും. ഒരു വിഭാഗം ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. 60 അംഗ സഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 11 എംഎല്‍എമാരാണ് ഉള്ളത്. മുഖ്യമന്ത്രിയും 20 വിമതരും അടക്കം കോണ്‍ഗ്രസിന് 47 പേരും.

ആഭ്യന്തരപ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് ബുധനാഴ്ച 20 വിമതരും 11 ബിജെപി അംഗങ്ങളും രണ്ടു സ്വതന്ത്രരും അടക്കം 33 എംഎല്‍എമാര്‍ ഇറ്റാനഗറിലെ ഒരു കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേര്‍ന്ന് സ്പീക്കര്‍ നബാം റബിയയെ ഇംപീച്ച് ചെയ്തു.( പുറത്താക്കി)വിമതനായ ഡപ്യൂട്ടി സ്പീക്കര്‍ എന്‍ നോര്‍ബു തോങ്ങ്ഡോക്കിനെ സ്പീക്കറായി തെരഞ്ഞെടുക്കുകയും ചെയ്തു. വിമതപ്രശ്‌നം മനസിലാക്കി സര്‍ക്കാര്‍ നിയമസഭാ മന്ദിരം അടച്ചുപൂട്ടിയതിനെത്തുടര്‍ന്നാണ് വിമതരും മറ്റും കമ്മ്യൂണിറ്റിഹാളില്‍ യോഗം ചേര്‍ന്നത്. നിയമസഭ പൂട്ടിയതിനാല്‍ പുറത്ത് യോഗം ചേരാന്‍ ഗവര്‍ണ്ണര്‍ ജെപി രാജ്‌കോവ അനുമതി നല്‍കുകയും ചെയ്തു.60 അംഗ സഭയിലെ  33 പേരും യോഗത്തില്‍ പങ്കെടുത്തുവെന്നതാണ് ശ്രദ്ധേയം.അതായത് ഇവര്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് അര്‍ഥം. സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ വിമതര്‍ യോഗം ചേര്‍ന്ന സ്ഥലം തകര്‍ത്തു.

കമ്മ്യൂണിറ്റി ഹാളും  ലഭ്യമല്ലാതായതോടെ വിമതരും സ്വതന്ത്രരും ബിജെപി അംഗങ്ങളും അടക്കം 33 പേരും  ഇന്നലെ ഒരു ഹോട്ടലില്‍ പുതിയ സ്പീക്കറുടെ അധ്യക്ഷതയില്‍ നിയമസഭായോഗം ചേര്‍ന്ന് മുഖ്യമന്ത്രി നാബാം തൂക്കിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പകരം വിമതനേതാവ് കാലിക്കോ പൂലിനെ മുഖ്യമന്ത്രിയുമാക്കി.ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി തൂക്കിയും 26 എംഎല്‍എമാരും വിട്ടുനിന്നു. ഹോട്ടലില്‍ ചേര്‍ന്ന യോഗം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ വിട്ടുനിന്നത്. 33 പേരും മുഖ്യമന്ത്രി തൂക്കിയുടെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. കാലിക്കോ പൂലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി ഗവര്‍ണ്ണറെ അറിയിക്കുമെന്ന് സ്പീക്കര്‍ നോര്‍ബു തോങ്ങ്ഡോക്ക് അറിയിച്ചു.

പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.യുപിയിലെ കല്യാണ്‍ സിംഗ് ജഗദംബികാ പാല്‍ കേസിലേതിനു തുല്യമായ അവസ്ഥയാണ് അരുണാചലിലും ഉണ്ടായത്.അതിനാല്‍ അന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് അനുസൃതമായാണ് കാര്യങ്ങള്‍ ചെയ്തതും. സ്പീക്കര്‍ വിശദീകരിച്ചു. ഏപ്രില്‍ മുതല്‍ തൂക്കി സര്‍ക്കാര്‍ ഭൂരിപക്ഷമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി നേതാവ് ടാമിയോ ടാഗ പറഞ്ഞു. സ്വജനപക്ഷപാതം, ദുഷ്ഭരണം, അഴിമതി എന്നിവ മൂലം ജനം പൊറുതി മുട്ടി. അദ്ദേഹം വിശദീകരിച്ചു.

സംഭവത്തെത്തുടര്‍ന്ന് തൂക്കി ഹൈക്കോടതിയെ സമീപിച്ചു. വിമതരുടെ നടപടി നിയമവിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഏകപക്ഷീയമാണെന്ന് പറഞ്ഞ് സഭാ നടപടികള്‍ ഫെബ്രുവരി രണ്ടുവരെ സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇതിലാണ് തൂക്കി സര്‍ക്കാര്‍ ആശ്വാസം കൊള്ളുന്നതും.പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത നടപടിയും കോടതി മരവിപ്പിച്ചിട്ടുണ്ട്.

ബിജെപിയും ഗവര്‍ണ്ണര്‍ ജേ്യാതിപ്രകാശ് രാജേകാവയും വിമതരും ചേര്‍ന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ ആരോപണം ഉന്നയിച്ച് അവര്‍ ഇന്നലെ  രാജ്യസഭ സ്തംഭിപ്പിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.