എന്‍എസ്എസ് രജത ജൂബിലി വേളയില്‍
ദിവാന്‍ സി.പി. രാമസ്വാമി അയ്യരോടൊപ്പം ശങ്കര്‍ (ഫയല്‍)
തിരുവനന്തപുരം: ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയോടു മാത്രമല്ല വീരസവര്‍ക്കറുമായും ആര്‍. ശങ്കര്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്ന സവര്‍ക്കര്‍ ഹിന്ദു മഹാസഭയുടെ നേതാവായിരുന്നു.
1940ല്‍ സവര്‍ക്കര്‍ കേരളത്തിലെത്തിയപ്പോള്‍ ശങ്കറും ഒപ്പം ഉണ്ടായിരുന്നു. 1940 മെയ് രണ്ടിന് ചങ്ങനാശേരിയില്‍ നടന്ന എന്‍എസ്എസ് രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് സവര്‍ക്കര്‍ എത്തിയത്. മന്നത്തു പത്മനാഭന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഇത്. സര്‍. സി.പി. ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിയില്‍ സവര്‍ക്കര്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍.
സമ്മേളനത്തില്‍ പങ്കെടുത്ത ശങ്കര്‍ കേരളത്തില്‍ ഹൈന്ദവ ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സവര്‍ക്കറുമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി. മന്നവും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 1950കളില്‍ ഹിന്ദുമഹാമണ്ഡലം രൂപീകരിക്കാനുള്ള പ്രേരണ സവര്‍ക്കറുമായുള്ള സമ്പര്‍ക്കമാണെന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: