ജമ്മു: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ യുവാവിനെ പാക് സൈന്യം ഭാരതത്തിനു കൈമാറി. ജമ്മു കശ്മീര്‍ പൂഞ്ച് ജില്ലയിലെ സട്ടാര്‍ ദിന്‍ ഗ്രാമവാസിയായ മുഹമ്മദ് റഷീദ് എന്ന22 കാരന്‍ കഴിഞ്ഞ ജൂണ്‍ 12ന് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടപടികള്‍ക്കുശേഷം ബുധനാഴ്ച വൈകിട്ടോടെ റഷീദിനെ നിയന്ത്രണ രേഖയ്‌ക്കു സമീപത്തായുള്ള കരസേന ഉദ്യോഗസ്ഥരുടെ താവളത്തിലെത്തിച്ച് കൈമാറുകയായിരുന്നു. അതേസമയം ഡ്രൈവര്‍ ആയിരുന്ന റഷീദ് പാക്കിസ്ഥാനില്‍ എത്തിയത്
എങ്ങിനെയെന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും വിശദമായ അന്വേഷണം നടത്തിവരികയാണ്. റഷീദിനെ കാണാതായത് സംബന്ധിച്ച് അദ്ദഹത്തിന്റെ പിതാവ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















