ചണ്ഡിഗഡ്: ഭൂമിയിടപാട് കോഴയുമായി ബന്ധപ്പെട്ട് ഹരിയാനയിലെ അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു. മുന്‍ ആരോഗ്യമന്ത്രി റാവു നരേന്ദ്ര സിങ്, മുന്‍ ചീഫ് പാര്‍ലമെന്ററി സെക്രട്ടറി വിനോദ് ഭയ്യാന, മുന്‍എംഎല്‍എമാരായ ജര്‍ണാലി സിങ്, നരേഷ് സെല്‍വല്‍, രാം നിവാസ് ഗോറേല എന്നിവര്‍ക്കെതിര കേസെടുക്കുവാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സ്ഥലമിടപാടിന്റെ രേഖകള്‍ ശരിയാക്കുവാന്‍ രാം നിവാസ് കൈക്കുലി ചോദിച്ചതു സംബന്ധിച്ച പരാതിയും നിലവിലുണ്ട്.
















