വടകര: കല്യാണ്‍ സില്‍ക്സിന്റെ 22-ാമത് ഷോറൂം വടകരയില്‍ തുറന്നു. എടോടി കീര്‍ത്തിമുദ്ര തീയേറ്ററിന് സമീപം നെസ്ടോ സ്ക്വയര്‍ മാളിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ബ്രാന്‍ഡ് അംബാസഡര്‍ പൃഥ്വിരാജ് നിര്‍വഹിച്ചു.
കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്, മഹേഷ് പട്ടാഭിരാമന്, വടകര മുനിസിപ്പല്‍ ചെയര്മാന് കെ. ശ്രീധരന്, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ബിന്ദു, വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി, കല്യാണ്‍ വസ്ത്രാലയ സിഎംഡി ടി.എസ്. അനന്തരാമന്, സുന്ദര്‍ മേനോന്, നെസ്ടോ ഗ്രൂപ്പ് ചെയര്മാന് അബ്ദുള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.
4 നിലകളിലായി 30,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഷോപ്പിംഗ് സമുച്ചയം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ഉല്പന്നങ്ങളും നല്കാന് ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ പട്ടണങ്ങളിലും സാന്നിധ്യം ഉണ്ടാകണമെന്ന സ്വപ്നം വടകര ഷോറൂമിന്റെ ഉദ്ഘാടനത്തോടെ ഒരു നാഴികക്കല്ലുകൂടി താണ്ടിയിരിക്കുകയാണെന്ന് പട്ടാഭിരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: