ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നടക്കുന്ന വിശ്വ സംഘ ശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും മുഖ്യാതിഥികളായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 700 പ്രതിനിധികള്‍ പങ്കെടുക്കുന്ന ശിബിരം ഡിസംബര്‍ 29 മുതല്‍ 2016 ജനുവരി മൂന്നുവരെയാണ്. 40 രാജ്യങ്ങളില്‍നിന്നായിരിക്കും പ്രതിനിധികള്‍.
ലോകമെമ്പാടും വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിന്ദു സ്വയംസേവക് സംഘമാണ് (എച്ച്എസ്്എസ്) പരിപാടി സംഘടിപ്പിക്കുന്നതെന്ന് എച്ച്എസ്്എസ് സഹ സംയോജക് രവി കുമാര്‍ പറഞ്ഞു. ലോക്‌സഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും. ജനുവരി രണ്ടിന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സര്‍ സംഘചാലക് മുഖപ്രഭാഷണം നടത്തും. ആദ്യത്തെ ശിബിരം 1990-ല്‍ ബെംഗളൂരുവിലായിരുന്നു. വഡോദര, മുംബൈ, ഗാന്ധി നഗര്‍, പൂനെ എന്നിവിടങ്ങളിലാണ് പിന്നീട് നടന്നത്.
















