ന്യൂദല്‍ഹി: ഐക്യരാഷ്‌ട്ര സഭ പ്രമേയം പാസ്സാക്കുകയാണെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെയുള്ള നടപടിക്ക് ഭാരതം തയ്യാറാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. വാഷിങ്ടണില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമായി പ്രതിരോധമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
ഐഎസുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഐക്യരാഷ്‌ട്ര സഭയുടെ മിഷന് കീഴില്‍ യുഎന്‍ പതാകക്ക് കീഴില്‍ ഐഎസിനെതിരെ പോരാടാന്‍ ഭാരതം തയ്യാറാണ്. അമര്‍ ജവാന്‍ ജ്യോതിയില്‍ വിജയ് ദിവസിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രതിരോധമന്ത്രി.
ഐഎസ് ഭീഷണിക്കെതിരെ പാരീസില്‍ സംഘടിപ്പിച്ച ഉച്ചകോടിയിലും ഭാരതം പങ്കെടുത്തിരുന്നു. 20 ഭാരതീയര്‍ ഐഎസില്‍ ചേര്‍ന്ന് ഇറാഖിലും സിറിയയിലും യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
















