ശബരിമല: ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അപകടമരണം സംഭവിച്ചാല്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. അസുഖം വന്നു മരിക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലെങ്കിലും ഭൗതികശരീരം നാട്ടിലെത്തിക്കാനും, മരണാനന്തര ചടങ്ങുകള്‍ക്കുമായി തുകനല്‍കും. കേരളത്തിനകത്തുള്ള അയ്യപ്പ’ഭക്തരുടെ ബന്ധുക്കള്‍ക്ക് 30,000 രൂപയും ഇതരസംസ്ഥാന സ്വാമിമാരുടെ ആശ്രിതര്‍ക്ക് 50,000 രൂപയും നല്‍കും. അപകടത്തില്‍ പരിക്കുപറ്റിയാല്‍ 10000 രൂപയും നല്‍കും. സന്നിധാനത്തു ഡ്യൂട്ടിയിലുള്ള ദിവസവേതനക്കാര്‍ അടക്കമുള്ള എല്ലാ ദേവസ്വം ജീവനക്കാര്‍ക്കും, ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പുദേ്യാഗസ്ഥര്ക്കും ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും. നട തുറക്കുന്നതിന് 48മണിക്കൂര്‍ മൂമ്പ് തുടങ്ങി നട തുറന്നിരിക്കുന്ന ദിവസങ്ങളിലും നടയടച്ച് 48 മണിക്കൂറിനുള്ളിലും സംഭവിക്കുന്ന അപകടകങ്ങള്ക്കാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുക. ശബരിമലയുടെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ സംഭവിക്കുന്ന അത്യാഹിതങ്ങള്‍ ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരും. എരുമേലി മുതല്‍ സന്നിധാനം വരെയുള്ള റോഡ്, കാനനപാത എന്നിവയും ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല എന്നീ റെയില്‍വേ സ്റ്റേഷന് മുതല്‍ പമ്പവരെയുള്ള പാതയെയും ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുല്‍മേട്, മകരജേ്യാതി ദര്‍ശനം ലഭിക്കുന്ന പ്രദേശങ്ങളെയും ഇന്‍ഷ്വറന്‍സ് പരിധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: