ചിറ്റാര്‍: ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് റേഞ്ചിലെ പ്ലാപ്പളളി ഫോറസ്റ്റ്സ്റ്റേഷന് അതിര്‍ത്തിയിലെ അട്ടത്തോട് ഏട്ടപെട്ടി വനത്തിലെ തോട്ടിലെ പാറകെട്ടില്‍ വീണ് പരിക്കേറ്റ കുട്ടിയാന വനപാലകരുടെ പരിചരണത്തില്‍. മൂന്നു മാസം പ്രായം തോന്നിക്കുന്നപിടിയാനക്കുട്ടിയെയാണ് വനപാലകരുടെ സംരക്ഷണയില്‍ ചികിത്സയിലുളളത്. ഒപ്പമുണ്ടായിരുന്ന പിടിയാനക്ക് പരിക്കേറ്റെങ്കിലും രക്ഷപെട്ടു. വനത്തിനുളളില്‍ 150 മീറ്ററോളം നിരങ്ങി വീണാണ് കുട്ടിയാനക്ക് പരിക്കേറ്റത്. നെറ്റിക്ക് പരിക്കേറ്റതിനാല്‍ കുട്ടിയാനക്ക് എഴുനേല്‍ക്കാന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന പിടിയാന കുട്ടിയാനയെ കൂട്ടികൊണ്ടുപോകാന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അപകടസ്ഥലത്തുതന്നെ പിടിയാന നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. തിരുവാഭരണ പാത തെളിക്കുന്നവരാണ് അപകടത്തില്‍പെട്ട കുട്ടിയാനയെ കണ്ടത്. ഉടന്‍തന്നെ വനപാലകരെ ഇവര്‍ വിവരമറിയിക്കുകയായിരുന്നു. പമ്പ വെറ്റനറി സര്ജ്ജന് സിജി എലിഫന്റ് സ്ക്വാഡിലെ ഡോ. ശശിന്ദ്രദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയാനയെ ചികിത്സിക്കുന്നത്. ഗൂഡ്രിക്കല്‍ റേഞ്ചില്‍ ചികിത്സിക്കുന്ന കുട്ടിയാനയെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: