- മറ്റുള്ളവരെ വേദനിപ്പിക്കാത്തവിധത്തില്‍ എപ്പോഴും പെരുമാറുക.
- ആത്മീയത എന്നത് പ്രവര്‍ത്തനമാണ്, നമ്മളില്‍ ഈശ്വരീയത നിറയുമ്പോഴുണ്ടാവുന്ന പ്രവര്‍ത്തനം.
- ബുദ്ധിയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സ്വഭാവരൂപീകരണത്തിനാണ്.
- ആത്മസംതൃപ്തി ഉള്ളില്‍നിന്നുത്ഭവിക്കേണ്ടതാണ്.
- സ്വന്തം ദേശത്തോടുള്ള സ്‌നേഹത്തിലൂടെ മാത്രമേ ലോകജനതയോടുള്ള സ്‌നേഹം വളര്‍ത്താന്‍ സാധിക്കൂ.
- നന്മയുടെ വഴിയില്‍ ചലിയ്‌ക്കുവാന്‍ ആദ്യം വേണ്ടത് തിന്മനിറഞ്ഞ ചിന്തകളും സ്വഭാവങ്ങളും ഉപേക്ഷിയ്‌ക്കുക, രണ്ടാമതായി നല്ല സ്വഭാവങ്ങള്‍ വളര്‍ത്തുക.
- എല്ലാ ദുഃഖത്തിനു പിന്നിലും അജ്ഞാനമാണുള്ളത്.
- തീര്‍ത്ഥയാത്ര ലക്ഷ്യത്തിലെത്തുമ്പോള്‍ തീര്‍ത്ഥാടകനുമനസ്സിലാവുന്നത് അവന്‍, അവനില്‍നിന്നു തന്നെ അവനിലേയ്‌ക്ക് യാത്ര ചെയ്തു എന്നാണ്.
- പരിധിയില്ലാതെ വികസിക്കുവാന്‍ സാധിക്കുന്ന പ്രതിഭാസമാണ് സ്‌നേഹം.
- കരഞ്ഞുകൊണ്ടാണ് ജനനം. എന്നല്‍ മരിക്കുന്നത് ചിരിച്ചുകൊണ്ടാകട്ടെ.
- മൂല്യാധിഷ്ഠിത ജീവിതമാണ് മതത്തിന്റെ മൂന്നില്‍ നാലുഭാഗവും.
- മറ്റുള്ളവരുടെ തിന്മകള്‍ ചികഞ്ഞെടുക്കുവാനോ, ചര്‍ച്ചചെയ്യുവാനോ ശ്രമിക്കുമ്പോള്‍ നിങ്ങള്‍സ്വയം അപഹാസ്യരാവുന്നു.
- ജീവിതം ഒരുവെല്ലുവിളിയാണ്- അതുനേരിടുക
- ജീവിതം ഒരു സ്വപ്‌നമാണ് -അതു സാക്ഷാത്ക്കരിക്കുക
- ജീവിതം ഒരുകളിയാണ്- ഭംഗിയായികളിക്കുക
- ജീവിതം സ്‌നേഹമാണ്- അനുഭവിച്ചറിയുക.
















