വണ്ടൂര്‍: പോലീസും, എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വന്‍ ശേഖരവുമായി പിതാവും, മകനും അറസ്റ്റിലായി. വാണിയമ്പലം മഠത്തില്‍ അബ്ദുറഹ്മാന്‍(60) മകന്‍ ഷാനവാസ(30) എന്നിവരാണ് പിടിയിലായത്. വാണിയമ്പലം റെയില്‍വേ സ്റ്റേഷന് സമീപത്തെ ഇവരുടെ സ്‌റ്റേഷനറി കടയില്‍ നിന്നും, വീട്ടില്‍ നിന്നുമായാണ് ഹാന്‍സ് പാക്കറ്റുകള്‍ പിടികൂടിയത്. രണ്ട് ദിവസം മുമ്പ് വണ്ടൂരിലെ ഒരു വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തലകറങ്ങി വീണിരുന്നു. അദ്ധ്യാപകര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തി. തുടര്‍ന്ന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വാണിയമ്പലത്തെ കടയിലെ വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചത്. എസ്‌ഐ സനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത റെയ്ഡിലാണ് വന്‍ ശേഖരം പിടികൂടിയത്. കടയില്‍ നിന്നും ഇരുപതു പാക്കറ്റും, വീട്ടില്‍ വിവിധയിടങ്ങളില്‍ ചാക്കില്‍ സൂക്ഷിച്ച മൂവായിരം പാക്കറ്റുമാണ് പിടികൂടിയത്. നേരത്തെ രണ്ടുതവണ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനു അബ്ദുറഹ്മാന്‍ പിടിയിലായിരുന്നു. വണ്ടൂര്‍ എസ്‌ഐ എസ്.ആര്‍.സനീഷ്, അഡീഷണല്‍ എസ്‌ഐ ജോര്‍ജ് ചെറിയാന്‍, സിപിഒമാരായ എം.വിനയദാസ്, കെ.ദേവന്‍, എം.മോഹിനി, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: